web analytics

എഴുതി തള്ളിയവൻ്റെ ചുമലിലേറി പഞ്ചാബ്; ഇക്കുറിയും വൻ തകർച്ചയിൽ നിന്നും കരകയറ്റിയത് ശശാങ്ക്; അശുതോഷ് ശർമയുടെ അസാധാരണ പോരാട്ട വീര്യത്തിനും  രക്ഷിക്കാനായില്ല; മുംബൈ ഇന്ത്യൻസിന് വിജയം

മൊഹാലി: അശുതോഷ് ശർമയുടെ അസാധാരണ പോരാട്ട വീര്യത്തിനും പഞ്ചാബിനെ രക്ഷിക്കാനായില്ല.  ആവേശകരമായ മത്സരത്തിനൊടുവിൽ ഒമ്പത് റൺസിന്റെ വിജയം പിടിച്ച് മുംബൈ ഇന്ത്യൻസ്. 193 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 183 റൺസിന് പുറത്താവുകയായിരുന്നു. ജസ്പ്രീത് ബുംറയുടെയും ജെറാർഡ് കോയറ്റ്സിയുടെയും പേസാക്രമണത്തിൽ പിടിച്ചുനിൽക്കാനാവാതെ വൻ തകർച്ചയോടെയാണ് പഞ്ചാബ് തുടങ്ങിയത്. സ്കോർ ബോർഡിൽ 14 റൺസ് ആയപ്പോഴേക്കും ആദ്യ നാല് ബാറ്റർമാർ കൂടാരംകയറിയിരുന്നു. നായകൻ സാം കറൺ (6), റിലി റൂസോ (1) എന്നിവരെ ബുംറ വീഴ്ത്തിയപ്പോൾ പ്രഭ്സിംറാൻ സിങ് (0), ലിയാം ലിവിങ്സ്റ്റൺ (1) എന്നിവരെ കോയറ്റ്സിയും മടക്കി. വൻ പ്രതിസന്ധിയിലേക്ക് വീണ പഞ്ചാബിനെ തകർപ്പനടികളിലൂടെ ശശാങ്ക് സിങ്ങാണ് കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. എന്നാൽ, മറുവശത്ത് ഹർപ്രീത് സിങ്ങും (13), ജിതേഷ് ശർമയും (9) പൊരുതാതെ കീഴടങ്ങിയതിന് പിന്നാലെ ശശാങ്കും മടങ്ങി. 25 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 41 റൺസുമായാണ് ശശാങ്ക് പുറത്തായത്. എന്നാൽ, മറുവശത്തുണ്ടായിരുന്ന അശുതോഷിന്റെ വെടിക്കെട്ട് പഞ്ചാബിനെ വിജയത്തിനടുത്തെത്തിച്ചു. ആകാശ് മദ്‍വാൾ എറിഞ്ഞ 16ാം ഓവറിൽ 24 റൺസാണ് പിറന്നത്. എന്നാൽ, 18ാം ഓവറിൽ കോയറ്റ്സി മുംബൈക്ക് അതിനിർണായക വിക്കറ്റ് സമ്മാനിച്ചു. 28 പന്തിൽ ഏഴ് സിക്സും രണ്ട് ഫോറുമടക്കം 61 റൺസ് അടിച്ചുകൂട്ടിയ അശുതോഷിനെ മുഹമ്മദ് നബിയുടെ കൈയിലെത്തിക്കുകയായിരുന്നു.
ഹർപ്രീത് ബ്രാറും (21) വൈകാതെ മടങ്ങിയതോടെ പഞ്ചാബ് തോൽവി ഉറപ്പിച്ചു. എട്ട് റൺസെടുത്ത കഗിസൊ റബാദ റണ്ണൗട്ടായതോടെ പഞ്ചാബ് ഇന്നിങ്സിന് വിരാമമായി. ഹർഷൽ പട്ടേൽ (1) പുറത്താവാതെനിന്നു. മുംബൈക്കായി ജസ്പ്രീത് ബുംറയും ജെറാർഡ് കോയറ്റ്സിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ആകാശ് മദ്‍വാൾ, ശ്രേയസ് ഗോപാൽ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് നേടി. 53 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറുമടക്കം 78 റൺസെടുത്ത സൂര്യകുമാർ യാദവിന്റെ അർധസെഞ്ച്വറിയുടെ മികവിലാണ് മുംബൈ 192 റൺസ് അടിച്ചെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് എട്ട് പന്തിൽ അത്രയും റൺസെടുത്ത ഇഷാൻ കിഷനെ തുടക്കത്തിൽ തന്നെ നഷ്ടമായിരുന്നു. കഗിസൊ റബാദയെ ഉയർത്തിയടിച്ച കിഷനെ ബൗണ്ടറി ലൈനിനരികെ ഹർപ്രീത് ബ്രാർ കൈയിലൊതുക്കുകയായിരുന്നു. തുടർന്ന് ഒത്തുചേർന്ന രോഹിത് ശർമയും സൂര്യകുമാർ യാദവും ചേർന്ന് മികച്ച കൂട്ടുകെട്ടുയർത്തി. എന്നാൽ, 25 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 36 റൺസെടുത്ത രോഹിതിനെ സാം കറൺ വീഴ്ത്തി. കൂറ്റനടിക്കായി ക്രീസ് വിട്ട രോഹിതിന് പിഴച്ചപ്പോൾ ഇത്തവണയും എത്തിയത് ഹർപ്രീത് ബ്രാറിന്റെ കൈയിലായിരുന്നു. ഇരുവരും ചേർന്ന് 57 പന്തിൽ 81 റൺസാണ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്.
spot_imgspot_img
spot_imgspot_img

Latest news

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

Other news

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

കവടിയാർ കൊട്ടാരത്തിൽ കണ്ണുവെട്ടിച്ച് കയറാൻ പ്രയാസം… എന്നിട്ടും മോഷണം; കൊട്ടാരത്തിലുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം

കവടിയാർ കൊട്ടാരത്തിൽ കണ്ണുവെട്ടിച്ച് കയറാൻ പ്രയാസം… എന്നിട്ടും മോഷണം; കൊട്ടാരത്തിലുള്ളവരെ കേന്ദ്രീകരിച്ചും...

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി; ചിലർക്കു നേട്ടദിനം; ഇന്നത്തെ നക്ഷത്രഫലം

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി; ചിലർക്കു നേട്ടദിനം; ഇന്നത്തെ നക്ഷത്രഫലം മേടം: കുടുംബാംഗങ്ങളുടെയും പരിചയക്കാരുടെയും...

സംസ്ഥാനത്ത് ചൂട് തുടരും; ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത, ഒപ്പം കടലാക്രമണ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് തുടരും; ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത, ഒപ്പം കടലാക്രമണ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത്...

ഭാര്യയെ ഫോണിൽ ശല്യം ചെയ്‌തു; യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി; ദമ്പതികൾ പിടിയിൽ

ഭാര്യയെ ഫോണിൽ ശല്യം ചെയ്‌തു; യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി;...

Related Articles

Popular Categories

spot_imgspot_img