ചെന്നൈ:മുല്ലപ്പെരിയാറിന്റെ സുരക്ഷയെപ്പറ്റി കേരളത്തിലെ ചില രാഷ്ട്രീയനേതാക്കളും സാമൂഹിക പ്രവർത്തകരും തെറ്റിദ്ധാരണ പരത്തുകയാണെന്ന് ആരോപിച്ച് തമിഴ്‌നാട്ടിലെ കർഷകർ പ്രതിഷേധദിനം ആചരിച്ചു. Protests in Tamil Nadu over Mullaperiyar issue; Farmers blocked the road to Kumali
കേരള അതിർത്തിയിൽ കുമളിയിലേക്കുള്ള പാത ഉപരോധിച്ചായിരുന്നു പ്രതിഷേധം. ഗതാഗതം തടസ്സപ്പെട്ടു. പെരിയാർ വൈഗെ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷൻ കോഡിനേറ്റർ അൻവർ ബാലസിങ്കത്തിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധത്തിന് തമിഴ്നാട്ടിൽ നിന്നുള്ള നിരവധി കർഷകർ പങ്കെടുത്തു.

കേരളത്തിൽ പ്രകൃതിക്ഷോഭം ഉണ്ടാവുമ്പോഴെല്ലാം മുല്ലപ്പെരിയാർ പൊട്ടാൻ പോകുന്നെന്ന് പ്രചരിപ്പിക്കുന്നത് പതിവാണെന്ന് അൻവർ ബാലസിങ്കം പറഞ്ഞു. വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അത് വീണ്ടും തുടങ്ങിയിട്ടുണ്ട്.

മുല്ലപ്പെരിയാർ ഉടൻ പൊട്ടുമെന്നുപറഞ്ഞ് സാമൂഹികമാധ്യമങ്ങൾവഴി ഭീതി പരത്തുകയാണ്. അണക്കെട്ട് സുരക്ഷിതമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണ്. ഭീതിപരത്തി സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് കേരളത്തിന്റെ ശ്രമം. ഇതിൽ പ്രതിഷേധിച്ചാണ് റോഡ് ഉപരോധമെന്ന് അൻവർ ബാലസിങ്കം പറഞ്ഞു.