മലപ്പുറം: കലോത്സവ വേദിയിൽ നാടൻപ്പാട്ട് വിജയിയുടെ പ്രഖ്യാപനത്തിനിടെ പ്രതിഷേധം. അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടക്കലിൽ നടക്കുന്ന മലപ്പുറം ജില്ലാ സ്കൂൾ കലോത്സവത്തിനിടെയാണ് സംഭവം.(Protest at Malappuram District school kalolsavam folk song venue)
നാടൻപ്പാട്ട് മത്സരത്തിന്റെ വിജയിയെ പ്രഖ്യാപിക്കുന്നതിനിടെ ജഡ്ജ് സ്കൂളിന്‍റെ പേരു കൂടി വിളിച്ചു പറയുകയായിരുന്നു. ഇതോടെയാണ് വാക്കേറ്റവും കയ്യാങ്കളിയും നടന്നത്. വേദിക്ക് സമീപം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് വിദ്യാർഥികളും നാട്ടുകാരും പാട്ടുപാടി പ്രതിഷേധിച്ചു.
ഒന്നാം സ്ഥാനം നൽകുന്ന സ്കൂളിനെ ജഡ്ജ് ആദ്യം തീരുമാനിച്ചെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ആരോപിച്ചു. ഇതുകൊണ്ടാണ് കോഡ് നമ്പര്‍ മാത്രം പറയേണ്ട സ്ഥാനത്ത് സ്കൂളിന്‍റെ പേര് കൂടി ജഡ്ജ് പറഞ്ഞതെന്നും ഇവര്‍ ആരോപിച്ചു. വേദിക്ക് സമീപം കുത്തിയിരുന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.