web analytics

സംസ്ഥാന സര്‍ക്കാരിന്റെ അക്രഡിറ്റേഷന്‍ ഉള്ളവരെ മാത്രമേ ശബരിമലയില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കൂ; ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം

സംസ്ഥാന സര്‍ക്കാരിന്റെ അക്രഡിറ്റേഷന്‍ ഉള്ളവരെ മാത്രമേ ശബരിമലയില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കൂവെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം.Protest against Travancore Devaswom Board’s decision to allow only those with accreditation to report news on Sabarimala

ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് നിയന്ത്രണം എന്നാണ് ദേവസ്വം ബോര്‍ഡ് നല്‍കുന്ന വിശദീകരണം. എന്നാല്‍ യാഥാര്‍ത്ഥ്യം പരിശോധിക്കാതെയുള്ള നീക്കമെന്നാണ് വിമര്‍ശനം.

ബോര്‍ഡിന്റെ മാധ്യമപ്രവര്‍ത്തകര്‍ക്കായുളള വാട്‌സാപ് ഗ്രൂപ്പിലും പ്രതിഷേധം ഉയരുകയാണ്. രൂക്ഷമായ ഭാഷയിലാണ് പലരും ഈ നീക്കത്തെ വിമര്‍ശിച്ചത്. ഇതോടെ വാട്‌സാപ് ഗ്രൂപ്പ് അഡ്മിന്‍ ഓണ്‍ലി ആക്കിയിട്ടുണ്ട്.

പത്രക്കുറിപ്പുകളും മറ്റ് വിവരങ്ങളും മാധ്യമ സുഹൃത്തുക്കളുമായി പങ്കുവെക്കാനുള്ള ഒരു ഗ്രൂപ്പ് ആയതിനാല്‍ താല്‍ക്കാലികമായി അഡ്മിന്‍ ഓണ്‍ലി ആക്കി മാറ്റുന്നു ദയവായി സഹകരിക്കുക.

ചര്‍ച്ചകള്‍ക്ക് വേണ്ടി ദയവായി ഈ ഗ്രൂപ്പ് ഉപയോഗപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയും ബോര്‍ഡിന്റെ പിആര്‍ഒ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് കഴിഞ്ഞ ദിവസമാണ് ബോര്‍ഡ് സ്വീകരിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ വിവരങ്ങള്‍ 15 ദിവസം മുമ്പ് സ്ഥാപനങ്ങള്‍ ദേവസ്വത്തിന് നല്‍കണം.

പേരും അക്രഡിറ്റേഷന്‍ നമ്പറും നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്. ശബരിമലയില്‍ സ്ഥരമായി ജോലി ചെയ്യുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ എല്ലാ വര്‍ഷവും വൃശ്ചിക മാസം ഒന്നാം തീയതി കളഭാഭിഷേക വഴിപാട് നടത്തുന്നു എന്ന വിവാദത്തില്‍ ഹൈക്കോടതി സ്വമേധയാ ഇടപെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കിയത്

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

കവടിയാർ കൊട്ടാരത്തിലെ സ്വർണക്കവർച്ച: അന്വേഷണം പ്രത്യേക സംഘത്തിന്

കവടിയാർ കൊട്ടാരത്തിലെ സ്വർണക്കവർച്ച: അന്വേഷണം പ്രത്യേക സംഘത്തിന് തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ സ്വർണക്കവർച്ച...

ട്രംപിന്റെ വാദം തള്ളി ഇറാൻ; വീണ്ടും കുതിച്ചുയർന്ന് എണ്ണവില, ബാരലിന് $100 കടന്നു

ട്രംപിന്റെ വാദം തള്ളി ഇറാൻ; വീണ്ടും കുതിച്ചുയർന്ന് എണ്ണവില, ബാരലിന് $100...

ദേവികുളത്ത് രാജാക്കന്മാരുടെ അങ്കം; നാല് സ്ഥാനാർത്ഥികൾ, ഒരേപോലെ പേരുകൾ; വോട്ടർമാർ കുഴങ്ങുമോ?

ദേവികുളത്ത് രാജാക്കന്മാരുടെ അങ്കം; നാല് സ്ഥാനാർത്ഥികൾ, ഒരേപോലെ പേരുകൾ; വോട്ടർമാർ കുഴങ്ങുമോ? ദേവികുളം:...

“ആരോപണങ്ങളും പ്രത്യാരോപണങ്ങളും; പിണറായി vs സതീശൻ പോര് പുതിയ തലത്തിലേക്ക്”

"ആരോപണങ്ങളും പ്രത്യാരോപണങ്ങളും; പിണറായി vs സതീശൻ പോര് പുതിയ തലത്തിലേക്ക്" കട്ടപ്പന: തിരഞ്ഞെടുപ്പ്...

അലി ലാരിജാനിക്ക് പകരം സോൾഗാദർ; ഇറാനിൽ പുതിയ സുരക്ഷാ മേധാവി

അലി ലാരിജാനിക്ക് പകരം സോൾഗാദർ; ഇറാനിൽ പുതിയ സുരക്ഷാ മേധാവി ടെഹ്റാൻ: ഇറാനിലെ...

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകനും 27കാരിയായ മോഡലും പ്രണയത്തിൽ? വൈറലായി വെക്കേഷൻ ചിത്രങ്ങൾ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകനും 27കാരിയായ മോഡലും പ്രണയത്തിൽ? വൈറലായി വെക്കേഷൻ ചിത്രങ്ങൾ ദുബായ്:...

Related Articles

Popular Categories

spot_imgspot_img