അ​ന​ധി​കൃ​ത കോ​ഴി​ഫാ​മു​ക​ളു​ടെ എ​ണ്ണം പെ​രു​കു​ന്നു; മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ത​യാ​റാ​കാ​തെ വി​ൽ​പ​ന​ശാ​ല​ക​ൾ

കി​ളി​മാ​നൂ​ർ: കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ അ​ന​ധി​കൃ​ത കോ​ഴി​ഫാ​മു​ക​ളു​ടെ എ​ണ്ണം പെ​രു​കു​ന്നു. പ​ഞ്ചാ​യ​ത്ത് സം​വി​ധാ​നം വെ​റും നോ​ക്കു​കു​ത്തി​യാ​യ​തോ​ടെ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ത​യാ​റാ​കാ​തെ വി​ൽ​പ​ന​ശാ​ല​ക​ൾ.

തെ​രു​വോ​ര​ങ്ങ​ളി​ൽ തെ​രു​വ് നാ​യ്ക​ൾ കോ​ഴി മാ​ലി​ന്യം വ​ലി​ച്ചി​ഴ​ക്കു​ന്നുണ്ട്. ഒ​രു​മാ​സം മു​മ്പ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ അ​ട​ക്കം നി​ര​വ​ധി പേ​രെ തെ​രു​വു​നാ​യ്ക​ൾ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​മു​ണ്ടാ​യി​ട്ടും അ​ധി​കൃ​ത​ർ​ക്ക് അ​ന​ക്ക​മി​ല്ലെ​ന്നാ​ണ് ഉയരുന്ന ആ​ക്ഷേ​പം.

പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ല​ട​ക്കം പ​ത്തോ​ളം ഇ​റ​ച്ചി വി​ൽ​പ​ന കേ​ന്ദ്ര​ങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇ​വ​യി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷം സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മ​തി​യാ​യ പ്ര​വ​ർ​ത്ത​നാ​നു​മ​തി​യി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ത​ന്നെ പറയുന്നു.

പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ക​വ​ല​യാ​യ പോ​ങ്ങ​നാ​ട് മാ​ത്രം മൂ​ന്ന് കോ​ഴി​യി​റ​ച്ചി വി​ൽ​പ​ന ശാ​ല​ക​ളു​ണ്ട്. ഇ​റ​ച്ചി മാ​ലി​ന്യ​ങ്ങ​ൾ വൈ​കീ​ട്ട് ഉ​ട​മ​ക​ൾ ത​ന്നെ കൊ​ണ്ടു​പോ​കും എ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് ഇ​വ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

പ​കു​തി​യി​ലേ​റെ മാ​ലി​ന്യം തെ​രു​വു​നാ​യ്ക​ൾ​ക്കാ​യി വ​ലി​ച്ചെ​റി​യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​തി​നി​ടെ​യി​ലാ​ണ് ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് പ​ത്തോ​ളം പേ​ർ​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റിരുന്നു. അ​ക്ര​മ​കാ​രി​യാ​യ ഈ ​നാ​യ​യെ നാ​ട്ടു​കാ​ർ അ​ന്ന് ത​ല്ലി​ക്കൊ​ന്നിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍ അബുദാബി: കണ്ണൂര്‍ തളാപ്പ് സ്വദേശിനിയായ ഡോക്ടർ അബുദാബിയില്‍...

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത ബെംഗളൂരു: ധർമസ്ഥലയിൽ ബൈക്ക് ഇടിച്ചു മരിച്ച മലയാളി‌‌യുടെ...

കുവൈത്തിൽ താപനില 52 ഡിഗ്രിയിലേക്ക്

കുവൈത്തിൽ താപനില 52 ഡിഗ്രിയിലേക്ക് കുവൈത്ത് സിറ്റി: രാ​ജ്യ​ത്ത് വരും ദിവസങ്ങളിൽ ക​ന​ത്ത...

കീഴില്ലത്ത് ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ബസിലേക്ക് ഇടിച്ചുകയറി; നെടുമ്പാശേരി സ്വദേശിക്ക് ദാരുണാന്ത്യം

കൊച്ചി: കീഴില്ലത്ത് വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. നെടുമ്പാശേരി കപ്രശേരി മണപ്പാട്ട്എം കെ...

മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു

മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു ചേർത്തല: വയലാറിൽ മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു....

വിഎസിനെതിരെ പോസ്റ്റ്; അധ്യാപകൻ അറസ്റ്റിൽ

വിഎസിനെതിരെ പോസ്റ്റ്; അധ്യാപകൻ അറസ്റ്റിൽ തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം...

Related Articles

Popular Categories

spot_imgspot_img