കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാടിനു പുറമേ, യുപിയിലെ റായ് ബറേലിയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും. അതേസമയം സഹോദരി പ്രിയങ്ക ഗാന്ധി ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കില്ലെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാത്രമേ പങ്കെടുക്കൂ. രാഹുല്‍ കഴിഞ്ഞ തവണ മത്സരിച്ച അമേഠിയില്‍ നെഹ്‌റു കുടുംബത്തിന്റെ ബന്ധു ഷീല കൗളിന്റെ കൊച്ചുമകന്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ഉത്തർപ്രദേശിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പാർട്ടിയുടെ സ്ഥാനാർത്ഥികളാക്കണമെന്ന് വാദിച്ചതായാണ് വിവരം. രാഹുലും പ്രിയങ്കയും യുപിയിലെ അമേഠിയിലും റായ് ബറേലിയിലും മത്സരിക്കുമോയെന്ന അനിശ്ചിതത്വം നിലനില്‍ക്കെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇരുവരും മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.
Read More: ഇപി ജയരാജനെതിരെ ഗൂഢാലോചന നടത്തി; സുധാകരനും ശോഭയ്ക്കുമെതിരെ പരാതി നൽകി നന്ദകുമാർ









