കാലടി: ഗതാഗത തടസ്സം ഒഴിവാക്കാൻ എം.സി റോഡിൽ മീഡിയൻ സ്ഥാപിച്ച് ചൂടാറും മുമ്പ് കാലടിയിൽ നിയമലംഘനം. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് അങ്കമാലി ഭാഗത്തുനിന്ന് കാലടിയിലേക്ക് വന്ന ബസ് സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് കയറാൻ 100 മീറ്റർ ബാക്കിയുള്ളപ്പോൾ മീഡിയന്റെ വലതു വശത്തുകൂടി തെറ്റായ ദിശയിലൂടെ അപകടമുണ്ടാക്കുന്ന രീതിയിൽ കയറി പോയി.Private bus driver’s license cancelled
മീഡിയൻ വെക്കാൻ നേതൃത്വം വഹിച്ച ജോയിൻറ് ആർ.ടി.ഒ ഈ സമയം ഇവിടെ ഉണ്ടായിരുന്നു. ബസ് ഡ്രൈവറെ അങ്കമാലി സബ് ആർ.ടി ഓഫിസിൽ വിളിച്ചുവരുത്തുകയും ഒരു മാസത്തേക്ക് താൽക്കാലികമായി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ബസ് ഉടമക്കെതിരെയും പിഴ ചുമത്തി. കാലടി -അങ്കമാലി റൂട്ടിൽ സർവിസ് നടത്തുന്ന ന്യൂസ്റ്റാർ ബസിലെ ഡ്രൈവറായ എ.സി ഗിരീഷിന്റെ ലൈസൻസ് ആണ് റദ്ദാക്കിയത്.