മലപ്പുറത്ത് റോഡിലെ മൺകൂനയിൽ തട്ടി ബസ് മറിഞ്ഞു; നിരവധിപേർക്ക് പരിക്ക്

മലപ്പുറം: സ്വകാര്യബസ് മറിഞ്ഞ് ഇരുപതോളം പേര്‍ക്ക് പരിക്ക്. മലപ്പുറം പുത്തനത്താണി ദേശീയപാതയിലാണ് സംഭവം. നിര്‍മാണ പ്രവൃത്തി നടക്കുന്ന റോഡിലെ മണ്‍കൂനയില്‍ തട്ടി ബസ് മറിഞ്ഞാണ് അപകടമുണ്ടായത്.

അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന പാരഡൈസ് ബസ് ആണ് പുത്തനത്താണി ചുങ്കം ഭാഗത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്.

ദേശീയപാതയുടെ നിര്‍മാണത്തിനെത്തിച്ച മണ്‍കൂനയില്‍ ബസ് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടം നടന്നയുടൻ നാട്ടുകാരും മറ്റു വാഹനയാത്രക്കാരും ബസിലുണ്ടായിരുന്നവരെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ക്രെയിനെത്തിച്ചാണ് ബസ് സ്ഥലത്ത് നിന്ന് മാറ്റിയത്.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

Related Articles

Popular Categories

spot_imgspot_img