കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്ഐക്കാരുടെ മര്‍ദ്ദനത്തിൽ പ്രിൻസിപ്പലിന് പരിക്ക്. ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്ക് ഇടുന്നതിനെ ചൊല്ലി നടന്ന തർക്കത്തെ തുടർന്നാണ് മർദനം നടന്നത്. ഒരു വിഭാഗം എസ്എഫ്ഐക്കാർ കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനിൽ കുമാർ ആരോപിച്ചു.(Principal was beaten up by sfi activists)
മർദ്ദനത്തെ തുടർന്ന് പ്രിൻസിപ്പലും കോളേജിലെ ഒരു അധ്യാപകനും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിൽ പരാതി നൽകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അതിനിടെ അധ്യാപകര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിട്ടുണ്ട്. എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ പ്രസിഡന്റ് അഭിനവ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
Read Also: അഭിമാന നിമിഷം; സഞ്ജുവിന് ഉജ്ജ്വല വരവേൽപ്പ് നൽകും; ടി20 ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് നിയമസഭ
Read Also: നാട്ടുകാരുടെ പ്രതിഷേധം ഏറ്റു! പന്നിയങ്കര ടോൾപ്ലാസയിൽ തത്ക്കാലം ടോൾ പിരിക്കില്ല