കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയിൽ സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. മേപ്പാടി സെന്‍റ് ജോസഫ്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് പ്രധാനമന്ത്രി എത്തിയത്. ക്യാമ്പിലെ ഒമ്പതുപേരുമായി മോദി കൂടിക്കാഴ്ച നടത്തി.(Prime Minister visited the camp and hospital in wayanad)
ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായവര്‍ അവരുടെ സങ്കടം പ്രധാനമന്ത്രിയോട് പറഞ്ഞു. 25 മിനിട്ടോളം നേരമാണ് പ്രധാനമന്ത്രി ക്യാമ്പിൽ ചിലവഴിച്ചത്. ദുരന്തബാധിതരോട് വാക്കുകള്‍ കേട്ട പ്രധാനമന്ത്രി അവരെ ആശ്വസിപ്പിച്ചു.ദുരന്തബാധിതരോട് വാക്കുകള്‍ കേട്ട പ്രധാനമന്ത്രി അവരെ ആശ്വസിപ്പിച്ചു.ദുരിതാശ്വാസ ക്യാമ്പിലെ സന്ദര്‍ശനത്തിനുശേഷം മേപ്പാടിയിലെ വിംസ് ആശുപത്രിയിലും പ്രധാനമന്ത്രി എത്തി.
ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ട് പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്ന നാലുപേരെയാണ് മോദി കൂടിക്കാഴ്ച നടത്തിയത്. ആരോഗ്യപ്രവര്‍ത്തകരെയും മോദി കണ്ടു. മേപ്പാടിയിലെ വിംസ് ആശുപത്രിയിലെ സന്ദര്‍ശനത്തിനുശേഷം കല്‍പ്പറ്റയിലേക്ക് മടങ്ങിയ പ്രധാനമന്ത്രി കളക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുത്തു. ശേഷം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങുമെന്നാണ് വിവരം.
ദുരന്തഭൂമിയിൽ പ്രധാനമന്ത്രിയെത്തി; ഉരുളെടുത്ത മേഖലകൾ സന്ദർശിക്കുന്നു