web analytics

രാത്രിയുടനീളം ഓപ്പറേഷൻ നിരീക്ഷിച്ച് പ്രധാനമന്ത്രി; ഇനി പാക്കിസ്ഥാന് ഉറക്കമില്ലാ രാത്രികൾ

ഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തി​ന്റ പന്ത്രണ്ടാം നാൾ ഇന്ത്യ കനത്തതിരിച്ചടി നൽകിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരീക്ഷണത്തിൽ.

സൈനിക മേധാവിമാരുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി രാത്രിയുടനീളം ഓപ്പറേഷൻ നിരീക്ഷിച്ചുവെന്നാണ് റിപ്പോർട്ട്. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ തിരിച്ചടി നടത്തിയത്.

ഇന്ത്യൻസേന ആക്രമിച്ചത് കൊടും ഭീകരരുടെ താവളങ്ങളാണ്. എന്നാൽ എത്ര ഭീകരർ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പാക് സൈനിക കേന്ദ്രങ്ങളെയോ സാധാരണ ജനങ്ങളെയോ ഇന്ത്യ ലക്ഷ്യമിട്ടിട്ടില്ല. ഭീകരരെ മാത്രം ലക്ഷ്യം വച്ചായിരുന്നു ആക്രമണം.

ഒൻപത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. പഹൽഗാമിന് പന്ത്രണ്ടാം നാൾ രാജ്യം മറുപടി നൽകിയിരിക്കുന്നു. നീതി നടപ്പായി എന്നാണ് കരസേനയുടെ പ്രതികരണം.

ഇന്ത്യ തിരിച്ചടിച്ചതായി പാകിസ്ഥാനും സ്ഥിരീകരിച്ചു. ഇന്ത്യൻ ആക്രമണത്തിൽ കരസേന മേധാവി രാവിലെ പത്ത് മണിക്ക് വാര്‍ത്താസമ്മേളനത്തിൽ വിശദീകരണം നൽകും.

പാകിസ്ഥാൻ അതിര്‍ത്തിയിൽ വെടിനിര്‍ത്തൽ ലംഘനങ്ങൾ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ഇതിനെല്ലാം ശക്തമായ മറുപടികൾ ലഭിക്കുന്നതായും അതിര്‍ത്തി പ്രദേശങ്ങളിൽ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാൽ രാജ്യം അതീവ ജാഗ്രതയിലാണ്. അതിർത്തിയിലെ അഞ്ച് വിമാനത്താവളങ്ങൾ അടച്ചു. അതിർത്തിയിലെ ജനങ്ങളെ ബങ്കറുകളിലേക്ക് മാറ്റുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

​”വിജയം ഞങ്ങൾക്ക് മാത്രം”; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി! യുദ്ധഭീതി ഒഴിയുന്നില്ല?

​"വിജയം ഞങ്ങൾക്ക് മാത്രം"; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി!...

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം...

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ കരട് ശുപാർശ

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ...

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

Related Articles

Popular Categories

spot_imgspot_img