പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിൽ എത്തി
ടിയാൻജിൻ: ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിൽ എത്തി. ഏഴുവർഷത്തിനു ശേഷമാണ് മോദി ചൈനയിലെത്തിയത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി മോദി ചർച്ച നടത്തും.
യുഎസിന്റെ തീരുവ ഭീഷണിക്കിടെ ഇന്ത്യ–ചൈന–റഷ്യ സഖ്യം ശക്തമാകുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഉച്ചകോടി നടക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ഉച്ചകോടിക്കായി ചൈനയിലെത്തും.
ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക. 2020ലെ ഗൽവാൻ സംഘർഷത്തിനുശേഷം ഇന്ത്യ–ചൈന ബന്ധം മോശമായിരുന്നു.
എന്നാൽ ഷി ചിൻപിങ്ങിൽനിന്ന് നേരിട്ടു ക്ഷണം ലഭിച്ചതോടെയാണ് പ്രധാനമന്ത്രി ഉച്ചകോടിക്കെത്തുന്നത്. 2017 മുതൽ ഇന്ത്യ എസ്‌സിഒയിൽ അംഗമാണ്.
ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം
വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധമെന്ന് യുഎസ് അപ്പീല്‍ കോടതി. താരിഫ് ചുമത്താന്‍ പ്രസിഡന്റ് ട്രംപിന് നിയമപരമായി അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ട്രംപിന്റെ നടപടി യുഎസ് ഭരണഘടനാ ലംഘനമാണെന്നു അന്താരാഷ്ട്ര വ്യാപാര കോടതി നേരത്തേ വിധിച്ചിരുന്നു. ട്രംപ് അധികാരം മറികടന്നെന്നും കോടതി വിലയിരുത്തിരുന്നു. ഇതിനെതിരെയാണ് ഭരണകൂടം അപ്പീല്‍ കോടതിയെ സമീപിച്ചത്.
എന്നാല്‍ അന്താരാഷ്ട്ര വ്യാപാര കോടതിയുടെ വിധി അപ്പീല്‍ കോടതിയും ശരിവെയ്ക്കുകയായിരുന്നു. അപ്പീല്‍ നല്‍കുന്നതിനായി ഭരണകൂടത്തിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഒക്ടോബര്‍ പതിനാല് വരെ വിധി പ്രാബല്യത്തിൽ വരില്ല.
അതേസമയം ഡൊണാൾഡ് അപ്പീല്‍ കോടതി വിധിക്കെതിരെ ട്രംപ് രംഗത്തെത്തി. വിധി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ട്രംപ് പറഞ്ഞു. വിധി അംഗീകരിക്കുന്നത് അമേരിക്കയെ ദുരന്തത്തിലേയ്ക്ക് തള്ളിവിടുന്നതിന് തുല്യമാകും എന്നും ട്രംപ് വ്യക്തമാക്കി.
താരിഫുമായി മുന്നോട്ടുപോകും. അപ്പീല്‍ കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും. താരിഫ് പോരാട്ടത്തില്‍ വിജയിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
Summary: Prime Minister Narendra Modi arrived in China to attend the Shanghai Cooperation Organization (SCO) summit. This marks his first visit to China in seven years.