ഇൻഫോസിസ് ചെയർപേഴ്‌സൺ സുധ മൂർത്തിയുടെ പേരിലും തട്ടിപ്പ്; അഞ്ചുലക്ഷം രൂപ കവർന്ന കേസിൽ വൈദികൻ അറസ്റ്റിൽ

ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ സുധ മൂർത്തിയുടെ പേര് ദുരുപയോഗം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ മല്ലേശ്വരത്ത് നിന്നുള്ള അരുൺ കുമാർ (34)ആണ് അറസ്റ്റിലായത്. കാലിഫോർണിയയിലെ കന്നഡ കൂട്ട എന്ന സംഘടനയുടെ പ്രോഗ്രാമിന് സുധ മൂർത്തിയെ എത്തിക്കാം എന്ന് വാഗ്ദാനം നൽകിയാണ് അഞ്ചുലക്ഷം രൂപ കബളിപ്പിച്ചത്. സുധ മൂർത്തിയെ മുഖ്യാഥിതിയായി കാണിക്കുന്ന പോസ്റ്ററുകളും വിഡിയോയും പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. അഞ്ച് ലക്ഷം രൂപ അഡ്വാൻസായി വാങ്ങിയതായി കുമാർ സമ്മതിച്ചിട്ടുണ്ട്.

ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ സുധ മൂർത്തിയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് ആളുകളെ കബളിപ്പിച്ചെന്നാരോപിച്ച് ബംഗളൂരുവിൽ നേരത്തെ രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്തിരുന്നു. മൂർത്തിയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് മമത സഞ്ജയ് നൽകിയ പരാതിയെ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തത്. ലാവണ്യ, ശ്രുതി എന്നിവരാണ് പ്രതികൾ. എന്നാൽ പിന്നാലെ നടത്തിയ പരിശോധനയിൽ ഇത് രണ്ടിന്റെയും പിന്നിലും കുമാർ ആണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.

ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തിയുടെ ഭാര്യയും 150-ലധികം പുസ്തകങ്ങൾ എഴുതിയ പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമാണ് സുധാ മൂർത്തി.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

Other news

സ്കൂൾ കുട്ടികളുമായി പോയ വാഹനം മറിഞ്ഞ് അപകടം; ഒരു മരണം

വയനാട്: വയനാട് മേപ്പാടിയിലാണ് വാഹനാപകടം നടന്നത്. സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ...

അടുത്ത ചീഫ് സെക്രട്ടറി ആര്? ഐഎഎസ് പോര് ഇനി എവിടേക്ക്? എ ജയതിലകിന് നറുക്ക് വീണാൽ…

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അടുത്ത മാസം വിരമിക്കാനിരിക്കെ...

സാമ്പത്തിക തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സുഹൃത്ത്

പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് അടുത്ത സുഹൃത്ത്. വടക്കഞ്ചേരി മംഗലം...

ഓൺലൈൻ വഴി കൈകളിലെത്തും; വിദ്യാർഥികളിൽ നിന്ന് മിഠായി രൂപത്തിൽ കഞ്ചാവ് പിടികൂടി

സുൽത്താൻബത്തേരി: വയനാട്ടിൽ കോളേജ് വിദ്യാർഥികളിൽ നിന്നും മിഠായി രൂപത്തിൽ കഞ്ചാവ് പിടികൂടി....

സുവർണ്ണ ക്ഷേത്രത്തിൽ ഇരുമ്പ് പൈപ്പ്‌ ആക്രമണം; അഞ്ച് പേർക്ക് പരിക്ക്

അമൃതസര്‍: സുവര്‍ണക്ഷേത്രത്തില്‍ ഇരുമ്പുപൈപ്പ്‌ കൊണ്ട് ആക്രമണം. ദര്‍ശനത്തിനെത്തിയ തീർത്ഥാടകർക്ക് നേരെയാണ് ആക്രമണം...

കുടിക്കാൻ ചാരായം സൂക്ഷിച്ചു; ഇടുക്കിയിൽ യുവാവിന് കിട്ടിയ പണിയിങ്ങനെ:

ഉടുമ്പൻചോല എക്സൈസ് സർക്കിൾ പാർട്ടിയും റേഞ്ച് പാർട്ടിയും ചേർന്ന് കൂട്ടാറിൽ നടത്തിയ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!