പോക്സോ കേസ് പ്രതിയായ വൈദികൻ കീഴടങ്ങി
കൗമാരക്കാരനായ സ്ക്കൂൾ വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പോക്സോ കേസ് പ്രതി കോടതിയിൽ കീഴടങ്ങി.
അതിരുമാവ് ഇടവക വികാരി ഫാ. പോൾ തട്ടു പറമ്പിലാണ് കാസർകോട്ടെ ജില്ലാ ആൻ്റ് സെഷനൽ കോടതി രണ്ടിൽ കീഴടങ്ങിയത്. ജൂൺ ആദ്യവാരമാണ് ചിറ്റാരിക്കാൽ പോലീസ് പള്ളി വികാരിക്കെതിരെ കേസ് രജിസ്ടർ ചെയ്തത്.
2024 മേയ് 15 മുതൽ ഓഗസ്റ്റ് 13 വരെ വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്ന് രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് കേസ്സെടുത്തത്. സ്ക്കൂളിൽ നടന്ന കൗൺസിലിംഗിലാണ് സംഭവം പുറത്തറിഞ്ഞത്.
സ്ക്കൂൾ അധികാരികൾ ചൈൽഡ് വെൽഫയർ കമ്മിറ്റിയെ അറിയിക്കുകയും , അവരുടെ ഇടപെടലിനെ തുടർന്ന് രക്ഷിതാക്കൾ പരാതി നൽകുകയും ചെയ്തു.
പോലീസ് കേസെടുത്ത പ്പോൾ വികാരി ഒളിവിൽ പോകുകയും മുൻകൂർ ജാമ്യം ലഭിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഹൈക്കോടതി മുൻകൂർ ജാമ്യപേക്ഷ തള്ളിയതിനെ തുടർന്നാണ് വികാരി കീഴടങ്ങാൻ ജില്ലാ സെഷനൽ കോടതി ഒന്നിൽ എത്തിയത്.
ജഡ്ജി അവധിയിലായതിനാൽ ജില്ലാ സെഷനൽ കോടതി രണ്ടിൽ ഹാജരായി. ഓഗസ്റ്റ് ഏഴ് വരെ പ്രതിയെ റിമാൻഡ് ചെയ്തു.









