web analytics

നല്ലേപ്പിള്ളി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം; വിഎച്ച്പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

പാലക്കാട്: സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ റിമാൻഡ് ചെയ്ത വിഎച്ച്പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് മൂന്നു പ്രതികളെയും കസ്റ്റഡിയില്‍ വിട്ടത്. ചിറ്റൂര്‍ പോലീസ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.(Prevented school’s Christmas celebration; VHP workers were taken into police custody)

അതേസമയം തത്തമംഗലം ജിയുപി സ്‌കൂളിലെ ക്രിസ്മസ് പൂല്‍ക്കൂട് തകര്‍ത്ത സംഭവത്തില്‍ പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കും. പാലക്കാട് നല്ലേപ്പിള്ളി ഗവ:യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കരോള്‍ നടത്തുമ്പോഴായിരുന്നു വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ എത്തിയത്. ഇവര്‍ പ്രധാനധ്യാപികയെയും അധ്യാപകരെയും അസഭ്യം പറഞ്ഞു. സംഭവത്തില്‍ മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.

നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ അനില്‍കുമാര്‍ , മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനന്‍ , തെക്കുമുറി വേലായുധന്‍ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം

71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം കോഴിക്കോട്:...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

ആത്മീയതയുടെ പ്രശാന്ത സാഗരം വിടവാങ്ങി; പ്രശസ്ത ധ്യാനഗുരു ഫാ. പ്രശാന്ത് IMS അന്തരിച്ചു

പ്രശസ്ത ധ്യാനഗുരു ഫാ. പ്രശാന്ത് IMS അന്തരിച്ചു. ആത്മീയ ധ്യാന ഗുരു ഫാദർ...

ബി.ഡി.ജെ.എസിനെ മുന്നണിയിലേക്ക് സ്വാഗതംചെയ്ത് സി.പി.എം

ബി.ഡി.ജെ.എസിനെ മുന്നണിയിലേക്ക് സ്വാഗതംചെയ്ത് സി.പി.എം ആലപ്പുഴ: ബി.ഡി.ജെ.എസ്. പ്രവർത്തകരെ സി.പി.എമ്മിലേക്കും ഇടതുപക്ഷ മുന്നണിയിലേക്കും...

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പോലീസ് എഫ്‌ഐആര്‍ തെറ്റ്

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പോലീസ് എഫ്‌ഐആര്‍ തെറ്റ് വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്ഗഢിലെ ബിലാസ്പൂർ...

Related Articles

Popular Categories

spot_imgspot_img