പ്രസിഡന്റ്‌സ് ട്രോഫിക്ക് മുന്നൊരുക്കം; അഷ്ടമുടിക്കായലില്‍ ബോട്ടുകള്‍ക്ക് വിലക്ക്
കൊല്ലം: പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവുമായി ബന്ധപ്പെട്ട് അഷ്ടമുടിക്കായലില്‍ ഡി.ടി.പി.സി ബോട്ട് ജെട്ടി മുതല്‍ തേവള്ളി പാലം വരെയുള്ള ഭാഗത്ത് ജനുവരി 10-ന് രാവിലെ മുതല്‍ മത്സരം അവസാനിക്കുന്നത് വരെ ജലോത്സവുമായി ബന്ധമില്ലാത്ത എല്ലാ ജലയാനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി.
ഉള്‍നാടന്‍ ജലഗതാഗത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഇക്കാര്യം അറിയിച്ചു.
കേസിന് പിന്നിൽ ‘ദൈവതുല്യരായ ആളുകൾ’; അന്ന് പത്മകുമാർ പറഞ്ഞത്
പതിനൊന്നാമത് പ്രസിഡന്റ്‌സ് ട്രോഫി
പതിനൊന്നാമത് പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി ജനുവരി 10-ന് കൊല്ലം അഷ്ടമുടിക്കായലിലാണ് നടക്കുന്നത്.
ഉച്ചയ്ക്ക് 2-ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന ചടങ്ങ്
ക്ഷീരവികസന–മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയാകുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് മുഖ്യാതിഥി.
മേയര്‍ എ.കെ. ഹഫീസ് പതാക ഉയര്‍ത്തും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മാസ്ഡ്രില്‍ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും.
ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങള്‍
വിവിധ മത്സരങ്ങളിലായി ഒമ്പത് ചുണ്ടന്‍ വള്ളങ്ങളും എട്ട് ചെറുവള്ളങ്ങളുമാണ് ഇത്തവണ മത്സരിക്കുന്നത്.
ചാമ്പ്യൻസ് ബോട്ട് ലീഗില്‍ മൂന്ന് ട്രാക്കുകളിലായി നിരണം, വീയപുരം, മേല്‍പ്പാടം, നടുഭാഗം, നടുവിലെപറമ്പന്‍, കാരിച്ചാല്‍, ചെറുതന, പായിപ്പാടന്‍, ചമ്പക്കുളം എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് അണിനിരക്കുന്നത്.
പോയിന്റ് നിലയും സമ്മാനത്തുകയും
നിലവിലെ പോയിന്റ് പട്ടികയില്‍ വീയപുരം ചുണ്ടനാണ് ഒന്നാം സ്ഥാനത്ത്.
മേല്‍പ്പാടം ചുണ്ടന്‍ രണ്ടാം സ്ഥാനത്തും നിരണം ചുണ്ടന്‍ മൂന്നാം സ്ഥാനത്തുമാണ്.
സിബിഎല്ലിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 25 ലക്ഷം രൂപയും, രണ്ടാം സ്ഥാനത്തിന് 15 ലക്ഷം രൂപയും, മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
English Summary:
Authorities have imposed restrictions on all non-event water transport in Ashtamudi Lake on January 10 in connection with the President’s Trophy Boat Race. The 11th edition of the event will feature nine snake boats and eight smaller boats, with top prizes up to ₹25 lakh under the Champions Boat League.









