web analytics

വെറുതെ പേടിപ്പിക്കാൻ പറഞ്ഞതല്ല, ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും; ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്കൻ സേന.

യു.എസ് യുദ്ധകപ്പലിനുനേരെ ഹൂതികൾ ആക്രമണം നടത്തിയെന്നാരോപിച്ചാണ് യെമനിലെ ഹൂതി ശക്തികേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തുന്നത്.

ഹൂതികളെ പൂർണമായും ഇല്ലാതാക്കുന്നതുവരെ ആക്രമണം തുടരുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്.

വ്യോമാക്രമണം തുടങ്ങുന്നതിന് മുമ്പ് മുന്നറിയിപ്പുമായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ രംഗത്തെത്തിയിരുന്നു.

ഹൂതികളുടെ കടൽക്കൊള്ളയ്ക്കും ഭീകരതയ്ക്കും അതിക്രമങ്ങൾക്കെതിരെയുമാണ് നിലപാടെടുക്കുന്നതെന്നാണ് ട്രംപ് പറഞ്ഞത്.

ഇന്നു മുതൽ ആക്രമണം നിർത്തണമെന്ന അന്ത്യശാസനവും യു.എസ് പ്രസിഡൻ്റ് ​ഹൂതികൾക്ക് നൽകിയിരുന്നു.

‘നിങ്ങളുടെ സമയം അവസാനിച്ചു. നിങ്ങളുടെ ആക്രമണം ഇന്ന് മുതൽ നിർത്തണം’ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ഇട്ടിരുന്നു.

അമേരിക്കൻ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ഒരാക്രമണവും ഇനി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഹൂതികൾക്ക് പ്രധാനമായും പിന്തുണ നൽകുന്ന ഇറാനും ട്രംപ് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹൂതികൾക്ക് സഹായം ചെയ്യുന്നത് നിർത്തണമെന്ന് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയെ ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കിൽ കാര്യങ്ങൾ വഷളാകുമെന്നും ഇറാന് ട്രംപ് മുന്നറിയിപ്പ് നൽകി.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

ഈ പൂവിന് മണം മാത്രമല്ല ഗുണവുമുണ്ട്

ഈ പൂവിന് മണം മാത്രമല്ല ഗുണവുമുണ്ട് മുഹമ്മ: നന്ത്യാർവട്ട പൂ ചിരിച്ചു,​ നാട്ടുമാവിന്റെ...

ബേബിക്ക് വരുമാനം ചൊരിഞ്ഞ് മൂട്ടിപ്പഴം

ബേബിക്ക് വരുമാനം ചൊരിഞ്ഞ് മൂട്ടിപ്പഴം തൊടുപുഴ: കാട്ടുപഴക്കൃഷിയാണ് വണ്ണപ്പുറം സ്വദേശിയായ മലേക്കുടിയിൽ ബേബി...

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും തിരുവനന്തപുരം: കന്യാകുമാരി തീരത്തെ ചക്രവാതച്ചുഴിയെ...

ഐസില്‍ ഇടാത്തതെല്ലാം ഫ്രഷ് മീനല്ല

ഐസില്‍ ഇടാത്തതെല്ലാം ഫ്രഷ് മീനല്ല കോഴിക്കോട്: അമോണിയ, ഫോര്‍മാലിന്‍ രാസവസ്തുക്കള്‍ ചേര്‍ത്തും ഐസിലിടാതെയും...

സ്കൂൾ ബസ് നിയന്തണം വിട്ട് ചായക്കടയിലേക്ക് കയറി; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

സ്കൂൾ ബസ് നിയന്തണം വിട്ട് ചായക്കടയിലേക്ക് കയറി; ഒരാൾ മരിച്ചു എടപ്പാൾ...

ജി എസ് ടി വർധനവ് ലോട്ടറി മേഖലയിൽ ആഘാതം; സർക്കാർ വില വർധനവ് തടയാൻ നീക്കം

ജി എസ് ടി വർധനവ് ലോട്ടറി മേഖലയിൽ ആഘാതം; സർക്കാർ വില...

Related Articles

Popular Categories

spot_imgspot_img