web analytics

 പ്രേമലു 2 ഉപേക്ഷിച്ചു; സച്ചിനും റീനുവും ഇനി വരില്ല

പ്രേമലു 2 ഉപേക്ഷിച്ചു; സച്ചിനും റീനുവും ഇനി വരില്ല

കൊച്ചി: ബ്ലോക്ക്ബസ്റ്റർ ചിത്രം *‘പ്രേമലു’*വിന്റെ സീക്വലായി പ്രഖ്യാപിച്ചിരുന്ന ‘പ്രേമലു 2’ ഉപേക്ഷിച്ചതായി റിപ്പോർട്ട്. നസ്ലിനും മമിത ബൈജുവും വീണ്ടും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന രണ്ടാം ഭാഗമാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. 

എന്നാൽ വിവിധ സാങ്കേതികവും സൃഷ്ടിപരവുമായ കാരണങ്ങളാൽ പദ്ധതി മുന്നോട്ടുപോയില്ലെന്നാണ് വിവരം.

2025 ആദ്യ പകുതിയിൽ പ്രീ–പ്രൊഡക്ഷൻ ആരംഭിച്ച് ക്രിസ്മസ് റിലീസ് ലക്ഷ്യമിട്ടായിരുന്നു ആദ്യം പ്രേമലു 2 രൂപകൽപ്പന ചെയ്തത്. 

എന്നാൽ തുടർച്ചയായ ആശയക്കുഴപ്പങ്ങളും ഷെഡ്യൂൾ മാറ്റങ്ങളും കാരണം 2025ൽ ചിത്രീകരണം തുടങ്ങാനായില്ല. ചിത്രത്തിന്റെ വൈകിപ്പിക്കൽ സംബന്ധിച്ച് സഹനിർമ്മാതാവും സംവിധായകനുമായ ദിലീഷ് പോത്തൻ 2025 മധ്യത്തിൽ തന്നെ വിശദീകരണം നൽകിയിരുന്നു.

ഏകദേശം 8 മുതൽ 10 കോടി രൂപ വരെ ബജറ്റിൽ നിർമ്മിച്ച ആദ്യഭാഗത്തേക്കാൾ വൻ ബജറ്റിലായിരുന്നു രണ്ടാം ഭാഗം ഒരുക്കാനിരുന്നത്. വിപുലമായ പ്രീ–പ്രൊഡക്ഷൻ ആവശ്യമായതും പ്രധാന ലൊക്കേഷനായി യു.കെ തീരുമാനിച്ചതുമാണ് പദ്ധതി വൈകാൻ കാരണമായി ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നത്. 

പിന്നീട് പരിഷ്കരിച്ച ഷെഡ്യൂൾ പ്രകാരം ഈ വർഷം ആദ്യ പകുതിയിൽ ചിത്രീകരണം ആരംഭിച്ച് അടുത്ത വർഷം തുടക്കത്തിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ ഈ പദ്ധതിയും നടപ്പായില്ല.

ഇതിനിടെ, രണ്ടാം ഭാഗത്തിൽ നസ്ലിനെ അതിഥി താരമാക്കി മാറ്റി മാത്യു തോമസിനെ നായകനാക്കാനുള്ള അണിയറ പ്രവർത്തകരുടെ നീക്കമാണ് അഭിപ്രായ വ്യത്യാസങ്ങൾക്കും പദ്ധതിയുടെ പാളിച്ചയ്ക്കും തുടക്കമിട്ടതെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെയാണ് ‘സച്ചിൻ – റീനു’ കഥാപാത്രങ്ങൾ വീണ്ടും എത്തുന്ന സീക്വൽ എന്ന ആശയം പൂർണമായി ഉപേക്ഷിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്.

അതേസമയം, പ്രേമലുയുടെ സംവിധായകൻ ഗിരീഷ് എ.ഡി. നിവിൻ പോളി – മമിത ബൈജു കൂട്ടുകെട്ടിൽ ‘ബത്ലഹേം ഫാമിലി യൂണിറ്റ്’ എന്ന പുതിയ ചിത്രം സംവിധാനം ചെയ്യുകയാണ്. പ്രേമലു നിർമ്മിച്ച ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം ചാലക്കുടിയിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. ഓണം റിലീസാണ് ലക്ഷ്യമിടുന്നത്.

2024 ഫെബ്രുവരിയിൽ റിലീസ് ചെയ്ത പ്രേമലു മലയാള സിനിമയിൽ ട്രെൻഡ് സെറ്ററായി മാറുകയും ആഗോളതലത്തിൽ 100 കോടി രൂപയ്ക്കും മേൽ കളക്ഷൻ നേടുകയും ചെയ്തിരുന്നു. തമിഴ്നാട്ടിലും ആന്ധ്രയിലും ചിത്രം വലിയ വിജയം നേടി.

English Summary

Reports say that Premalu 2, the sequel to the blockbuster Malayalam film Premalu, has been dropped due to creative differences and production delays. The makers reportedly planned to introduce Matthew Thomas as the lead and reduce Naslen’s role to a cameo, which led to disagreements. The original director Girish A.D. is now working on a new film with Nivin Pauly and Mamitha Baiju.

premalu-2-dropped-naslen-cameo-plan-sachin-reenu-not-returning

Premalu 2, Naslen, Mamitha Baiju, Girish AD, Matthew Thomas, Bhavana Studios, Malayalam cinema sequel, Premalu movie, Sachin Reenu characters, Bethlehem Family Unit film

spot_imgspot_img
spot_imgspot_img

Latest news

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ, 40 ദിവസത്തെ ദുഃഖാചരണം

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ,...

ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു!

ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു!ജറുസലം:ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ സംയുക്ത...

ദുബായ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, വ്യോമപാത അടച്ചു

ദുബായ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, വ്യോമപാത അടച്ചു ദുബായ്: ദുബായ്...

തെക്കൻ ഇറാനിൽ സ്കൂളിന് നേരെ മിസൈൽ പതിച്ച് 36 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു

തെക്കൻ ഇറാനിൽ സ്കൂളിന് നേരെ മിസൈൽ പതിച്ച് 36 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു ടെഹ്റാൻ:...

ഇറാനെതിരെ ഇസ്രയേൽ – യുഎസ് സംയുക്ത പ്രത്യാക്രമണം; ടെഹ്‌റാനിൽ ശക്തമായ സ്ഫോടനം

ഇറാനെതിരെ ഇസ്രയേൽ – യുഎസ് സംയുക്ത പ്രത്യാക്രമണം; ടെഹ്‌റാനിൽ ശക്തമായ സ്ഫോടനം ടെൽഅവീവ്:...

Other news

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ, 40 ദിവസത്തെ ദുഃഖാചരണം

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ,...

യുദ്ധഭീതി: പ്രവാസികൾക്കായി നോർക്ക ഹെൽപ്പ് ഡെസ്‌ക്; കറാച്ചിയിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കും

തിരുവനന്തപുരം: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, പ്രവാസി മലയാളികളുടെ സുരക്ഷ...

ഇറാൻ സ്കൂളിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 148 പെണ്‍കുഞ്ഞുങ്ങൾ, 95 പേർക്ക് പരിക്ക്

ഇറാൻ സ്കൂളിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 148 പെണ്‍കുഞ്ഞുങ്ങൾ, 95 പേർക്ക് പരിക്ക് എല്ലാം...

യുദ്ധഭീതി: കേരളത്തിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി; പ്രവാസികൾ ദുരിതത്തിൽ

കൊച്ചി: ഇറാനും ഇസ്രയേലും തമ്മിലുള്ള സൈനിക നീക്കങ്ങൾ യുദ്ധ സമാനമായ സാഹചര്യത്തിലേക്ക്...

Related Articles

Popular Categories

spot_imgspot_img