ജനങ്ങളെ മാത്രമല്ല, അവരുടെ കാറുകൾക്കും കേടുപാടുകൾ വരുത്തിയ കൊടും ചൂടിനെ നേരിടുകയാണ് ചൈന. ഇതിനിടെയാണ് ചൈനയിൽ ‘ഗർഭിണി കാറുകൾ’ എന്ന പേരിൽ ഒരു വീഡിയോ പ്രത്യക്ഷപ്പെടുന്നത്.(‘Pregnant’ cars have gone viral on social media! But what actually happens is….Community-verified icon)
ബോണറ്റ് വീർത്തു പൊട്ടാറായ നിലയിൽ കാണപ്പെടുന്ന കാറുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതോടെ എന്താണ് ഇതിന്റെ പിന്നിലെ കാര്യമെന്ന് തിരഞ്ഞ് നെറ്റിസൺസ് നെട്ടോട്ടമായി. പോസ്റ്റ് X-ൽ വൈറലാവുകയും 357.2K-ൽ അധികം വ്യൂസ് നേടുകയും ചെയ്തു.
വർദ്ധിച്ചുവരുന്ന താപനില കാരണം, കാറിലെ സംരക്ഷിത ഫിലിമുകൾ പൊട്ടിത്തെറിക്കുകയും ചിലത് വീർക്കുകയും ചെയ്തതാണ് ഈ പ്രതിഭാസത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഓടി ഉൾപ്പെടെ നിരവധി കാറുകളുടെ ഇത്തരത്തിലുള്ള വീഡിയോ പ്രചരിക്കുന്നുണ്ട്. സുരക്ഷിത സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകളിലും ഈ കാഴ്ച കാണാനാകുന്നുണ്ട്. കാഴ്ച വൈറൽ ആയതോടെ നിരവധി ആളുകളാണ് പ്രതികരണവുമായി എത്തുന്നത്.
“മോശമായ പെയിൻ്റ് പ്രൊട്ടക്ഷൻ ഫിലിം റാപ്പിംഗ്. വളരെ ചൂടാകുമ്പോൾ റാപ്പിലെ കുമിളകൾ വികസിക്കുന്നു,” ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
റാപ്പ് ഗയ്സ് പറയുന്നതനുസരിച്ച്, നേരിട്ടുള്ള സൂര്യപ്രകാശം ദീർഘനേരം എക്സ്പോഷർ ചെയ്യുന്നതും ഉയർന്ന താപനിലയും ഒരു കാർ റാപ്പിൻ്റെ സൗന്ദര്യത്തെയും ഈടിനെയും ബാധിക്കും.
കാറുകളിലെ സംരക്ഷിത കവചങ്ങളിൽ അൾട്രാവയലറ്റ് പ്രൊട്ടക്ഷൻ കൂടി ഉൾപ്പെടുത്തുന്നത് ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.