കുവൈറ്റ് സിറ്റി: പ്രവാസി മലയാളി വിദ്യാർഥി കുവൈറ്റിൽ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഉണ്ണികൃഷ്ണൻ- നിസി ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. കുവൈറ്റ് സബ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. (Pravasi Malayali student died in Kuwait)
അഹമ്മദി ഡിപിഎസ് സ്കൂൾ വിദ്യാർഥിയാണ് അഭിനവ്. പിതാവ് ഉണ്ണികൃഷ്ണൻ കുവൈറ്റിൽ സേഫ്റ്റി ഓഫീസറായും മാതാവ് നിസി അൽ റാസി ഹോസ്പിറ്റലിൽ നഴ്സായും ജോലി ചെയ്യുകയാണ്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ ആരംഭിച്ചു.