രാഷ്ട്രീയ ചൂടോടെ ‘പ്രതിഛായ’; നിവിൻ–ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട് എത്തുന്നു
നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ രാഷ്ട്രീയ ഡ്രാമ ചിത്രം ‘പ്രതിഛായ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ചിത്രത്തിൽ ബാലചന്ദ്ര മേനോനും ശക്തമായ കഥാപാത്രത്തിൽ എത്തുന്നുണ്ട്. ബാലചന്ദ്ര മേനോൻ തന്റെ സിനിമാ ജീവിതത്തിന്റെ അൻപതാം വർഷത്തിൽ അതിശക്തമായ കഥാപാത്രത്തിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകത ‘പ്രതിഛായ’യ്ക്കുണ്ട്.
രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം
കേരളത്തിൽ ചർച്ചയായ ചില രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.
ഏകദേശം 90 ദിവസങ്ങളെടുത്ത് കേരളം, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ, വിദേശ ലൊക്കേഷനുകൾ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കി.
വലിയ മാസ് സീക്വൻസുകൾ ശ്രദ്ധേയമായി
ഒക്ടോബറിൽ തിരുവനന്തപുരത്ത് നടത്തിയ സെക്രട്ടേറിയറ്റ് വളയൽ സമരത്തിന്റെ ചിത്രീകരണം വലിയ വാർത്തയായിരുന്നു.
നാലായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളും ആയിരത്തിലേറെ പോലീസുകാരും പങ്കെടുത്ത വമ്പൻ സീക്വൻസ് മലയാള സിനിമയിൽ അപൂർവമാണ്.
കൊച്ചിയിലും ആയിരത്തിലേറെ ആർട്ടിസ്റ്റുകളുമായി രംഗങ്ങൾ ചിത്രീകരിച്ചു.
താരനിര
ഷറഫുദ്ദീൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ്, ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
അണിയറ
സംഗീതം – ജസ്റ്റിൻ വർഗീസ്
ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്
എഡിറ്റിംഗ് – മനോജ് സി എസ്
പ്രൊഡക്ഷൻ ഡിസൈൻ – ഷാജി നടുവിൽ
നിർമ്മാണം – ശ്രീ ഗോകുലം മൂവീസ്, ആർ ഡി ഇലുമിനേഷൻസ് എൽഎൽപി
English Summary:
The first-look poster of Prathichhaya, directed by B. Unnikrishnan and starring Nivin Pauly, has been released. The political drama, inspired by major events in Kerala, features Balachandra Menon in a powerful role. The film includes massive protest sequences shot with thousands of junior artists and is produced by Sree Gokulam Movies and RD Illuminations LLP.









