ഗഗൻയാൻ ദൗത്യത്തിലെ മലയാളി പ്രശാന്ത് നായർ. പ്രശാന്ത് നായർക്ക് പുറമെ ആൻഗഡ് പ്രതാപ്, അജിത് കൃഷ്ണൻ, ചൗഹാൻ എന്നിവരുടെ പേരുകളും ദൗത്യ പട്ടികയിലുണ്ട്. ഇവരിൽ 3 പേരാകും ബഹിരാകാശയാത്ര നടത്തുക. 3 ദിവസത്തേക്ക് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച്, ഭൂമിയിൽ തിരിച്ചെത്തിക്കുന്നതാണ് ഗഗൻയാൻ ദൗത്യം. പട്ടികയിലുള്ളവർക്ക് ‘ആസ്ട്രനോട്ട് വിങ്സ്’ പട്ടവും പ്രധാനമന്ത്രി കൈമാറി. ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കാനുള്ള പൈലറ്റുമാരെ 2020ൽ തെരഞ്ഞെടുത്ത ശേഷം പരിശീലനത്തിനായി റഷ്യയിലേക്ക് അയച്ചിരുന്നു. മാസങ്ങൾ നീണ്ട പരിശീലനം പൂർത്തിയാക്കി 2021ൽ സംഘം തിരിച്ചെത്തി.
സുക്കോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റർ പൈലറ്റാണ് ഗ്രൂപ്പ് ക്യാപറ്റൻ പ്രശാന്ത് നായർ. പാലക്കാട് നെന്മാറ പഴയഗ്രാം സ്വദേശിയാണ്. നാഷണൽ ഡിഫെൻസ് അക്കാദമിയിലെ പഠനം പൂർത്തിയാക്കിയ വ്യക്തിയാണ് അദ്ദേഹം. 1999-ൽ കമ്മിഷൻഡ് ഓഫീസറായാണ് പ്രശാന്ത് വ്യോമസേനയുടെ ഭാഗമാകുന്നത്. മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച് സുരക്ഷിതമായി തിരിച്ചെത്തിക്കുന്ന ഐഎസ്ആർഒയുടെ സ്വപ്നപദ്ധതിയാണ് ഗഗൻയാൻ. യാത്രികർക്ക് നിശ്ചിത കാലത്തേക്ക് കഴിയാനുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് പേടകം തയ്യാറാക്കിയിരിക്കുന്നത്. രാവിലെ 11 മണിയോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. വിഎസ്‌എസ്‌സിയിലെ ചടങ്ങുകൾക്കു ശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപനച്ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഉച്ചയ്ക്ക് 1.20ന് പ്രധാനമന്ത്രി തിരുവനന്തപുരത്തുനിന്ന് തമിഴ്നാട്ടിലേക്കു പോകും. നാളെ ഉച്ചയ്ക്ക് 1.10ന് തിരിച്ചെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.15ന് മഹാരാഷ്ട്രയിലേക്കു തിരിക്കും. വിഎസ്‌എസ്‌സിയിലെ മൂന്നു പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
Updating…..
Read Also: ആകാശം മുട്ടി പൈപ്പ് വെള്ളം, കുഴിയടക്കാൻ എത്തിയത് ‘ജീപ്പ് റോളർ’; കോഴിക്കോട്ടെ സംഭവം ഇങ്ങനെ