News4media TOP NEWS
മനിലയില്‍ കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിയില്‍ വൻ തീപിടുത്തം: 1000 വീടുകള്‍ കത്തിനശിച്ചു കാഞ്ഞിരപ്പള്ളിയിൽ കാറിൽ സഞ്ചരിച്ച കുട്ടി ഉൾപ്പെടെയുള്ള കുടുംബത്തിന് ക്രൂരമർദ്ദനം; മൂന്നു പേർ അറസ്റ്റിൽ: വീഡിയോ കാണാം ‘ഒരു ദിവസം ശരാശരി 140 സ്ത്രീകളും പെൺകുട്ടികളും കൊലചെയ്യപ്പെടുന്നു; സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ സ്ഥലം അവരുടെ സ്വന്തം വീടുകൾ’: നടുക്കുന്ന വിവരങ്ങളുമായി യു.എൻ റിപ്പോർട്ട് ഇടുക്കി വണ്ടിപ്പെരിയാറിൽ ഓടുന്ന ഓട്ടോറിക്ഷയിൽ കുറുകെ വന്നിടിച്ച് മ്ലാവ്; പുറത്തേക്ക് തെറിച്ച് വീണ ഡ്രൈവർക്കും യാത്രക്കാരിക്കും ഗുരുതര പരിക്ക്; സംഭവം ഇടുക്കിയിൽ

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മട്ട് നല്ലതല്ല…ഒരേ സ്ഥാനാർത്ഥി തന്നെ വീണ്ടും വേണ്ടയെന്ന് തുടക്കത്തിൽ തന്നെ നേതൃത്വത്തെ അറിയിച്ചതാണ്…പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ പറയുന്നത്

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മട്ട് നല്ലതല്ല…ഒരേ സ്ഥാനാർത്ഥി തന്നെ വീണ്ടും വേണ്ടയെന്ന് തുടക്കത്തിൽ തന്നെ നേതൃത്വത്തെ അറിയിച്ചതാണ്…പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ പറയുന്നത്
November 25, 2024

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ പരാജയത്തോടെ സംസ്ഥാന കമ്മിറ്റിയിലടക്കം പരസ്യപ്പോര് തുടങ്ങിയിരിക്കുകയാണ്. തോൽ‌വിയിൽ നഗരസഭയ്ക്ക് പിഴവില്ലെന്നാണ് പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ പറയുന്നത്.

എന്നാൽ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയുണ്ടായിയെന്നും പ്രമീള ശശിധരൻ പറഞ്ഞു. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മട്ട് നല്ലതല്ല. പാലക്കാട് നഗരസഭ ഭരണത്തിൽ പാളിച്ച ഉണ്ടായിട്ടില്ല.

കൃഷ്ണകുമാറിന് വേണ്ടി ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിച്ചിരുന്നുവെന്നും ഒരേ ആൾ തന്നെ വീണ്ടും സ്ഥാനാർത്ഥിയായത് പ്രതിസന്ധിയായിയെന്നും പ്രമീള ശശിധരൻ പറഞ്ഞു. ഒരു വാർത്ത ചാനലിനോടായിരുന്നു പ്രമീള ശശിധരന്റെ പ്രതികരണം.

പാലക്കാട് സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചുവെന്നാണ് നഗരസഭ അധ്യക്ഷയുടെ ഉറച്ച നിലപാട്. ഒരേ സ്ഥാനാർത്ഥി തന്നെ വീണ്ടും വേണ്ടയെന്ന് തുടക്കത്തിൽ തന്നെ നേതൃത്വത്തെ അറിയിച്ചതാണ്. പക്ഷെ മാറ്റം വേണമെന്ന തങ്ങളുടെ ആവശ്യം നേതൃത്വം പരിഗണിച്ചില്ല.

എന്നാൽ, സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം കൃഷ്ണകുമാറിന് വേണ്ടി കൗൺസിലർമാർ ഒറ്റക്കെട്ടായി ഒരുമിച്ച് പ്രവർത്തിച്ചു. മറ്റൊരു സ്ഥാനാർത്ഥി ആയിരുന്നെങ്കിൽ ഇത്ര വലിയ തോൽവി സംഭവിക്കില്ലായിരുന്നുവെന്നും പ്രമീള ശശിധരൻ പറഞ്ഞു.

നഗരസഭയുടെ ഭരണം മുന്നോട്ട് കൊണ്ടുപോകേണ്ടത് പാലക്കാട് ജില്ലാ നേതൃത്വമാണ്. സംസ്ഥാന നേതൃത്വമാണ് കൃഷ്ണകുമാറിനെ സ്ഥാനാർഥിയായി തീരുമാനിച്ചത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നപോലെയാണ് ബിജെപി നേതൃത്വം ഇപ്പോൾ പാലക്കാട് നഗരസഭയോടെ പെരുമാറുന്നത്.

കൗൺസിലർമാർ ദേശീയ നേതൃത്വത്തെ പരാതി അറിയിക്കുമെന്നും പ്രമീള ശശിധരൻ പ്രതികരിച്ചു. കൃഷ്ണകുമാറിൻ്റെ വോട്ട് കുറഞ്ഞത് നേതൃത്വം പരിശോധിക്കട്ടെയെന്നും പൊതുജന അഭിപ്രായം മാനിച്ച് തീരുമാനങ്ങൾ സ്വീകരിക്കണമെന്നും പ്രമീള പറഞ്ഞു.

Related Articles
News4media
  • Kerala
  • News
  • Top News

മനിലയില്‍ കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിയില്‍ വൻ തീപിടുത്തം: 1000 വീടുകള്‍ കത്തിനശിച്ചു

News4media
  • Kerala
  • News

ഗവൺമെൻറ് യുപി സ്കൂളിലെ അധ്യാപിക കുളത്തിൽ ചാടി ജീവനൊടുക്കി

News4media
  • Kerala
  • News

അടുക്കളയിൽ കളിക്കുന്നതിനിടയിൽ രണ്ടര വയസുകാരിയുടെ തലയിൽ കുടുങ്ങിയത് സ്റ്റീൽ പാത്രം; മാതാപിതാക്കളും അയ...

News4media
  • Kerala
  • News

കളിക്കാനെത്തിയ കുട്ടിയെ തിരികെ വിളിക്കാൻ എത്തിയപ്പോൾ യുവതിയെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു;അയൽക്...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]