web analytics

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം ഇങ്ങനെ

കടുത്ത വേനലിൽ വലിയ വൈദ്യുതി പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. ഈ സാഹചര്യത്തിൽ ലോഡ്ഷെഡ്ഡിം​ഗ് ഒഴിവാക്കി പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് കെഎസ്ഇബി. വൈദ്യുതി ഉപയോഗവും പീക് ലോഡ് സമയത്തെ ആവശ്യവും വർധിക്കുന്ന സാഹചര്യത്തിൽ, ലോഡ് കൂടുന്ന മേഖലകളിലാണ് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയത്. സാഹചര്യം വിലയിരുത്തി അതത് സ്ഥലത്ത് ആവശ്യമെങ്കില്‍ വിതരണം നിയന്ത്രിക്കാന്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തിയശേഷം ബോർഡ് വീണ്ടും സർ‍ക്കാരിനു റിപ്പോർ‍ട്ട് നൽകുന്നതാണ്.

നിയന്ത്രണം ഇങ്ങനെ:

  • രാത്രി 10 മുതൽ‍ പുലർ‍ച്ചെ 2 വരെ വൻകിട വ്യവസായങ്ങളുടെ ഉപയോഗം പുനഃക്രമീകരിക്കണം.
  • ഈ സമയം ഒഴിവാക്കിക്കൊണ്ട് ജല അതോറിറ്റിയുടെ പമ്പിങ് ക്രമീകരിക്കണം.
  • ലിഫ്റ്റ് ഇറിഗേഷനായുള്ള പമ്പുകളും ഈ സമയത്തു പ്രവർത്തിപ്പിക്കാൻ പാടില്ല.
  • രാത്രി 9 കഴിഞ്ഞ് വാണിജ്യ സ്ഥാപനങ്ങളിൽ അലങ്കാര ദീപങ്ങളും പരസ്യ ബോർ‍ഡുകളിലെ ലൈറ്റുകളും ഓഫ് ചെയ്യണം.
  • ഗാർ‍ഹിക ഉപയോക്താക്കൾ‍ എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളിൽ സെറ്റ് ചെയ്യണം.
  • പീക് ലോഡ് സമയത്ത് അനാവശ്യ ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഓഫാക്കണം.

 

Read More: വയനാട്ടിൽ വാഹനങ്ങൾക്ക് നേരെ കാട്ടാന ആക്രമണം; റോഡരികിൽ നിർത്തിയിട്ട കാറും ബൈക്കും തകർത്തു

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

ആന്ധ്രയിൽ ദാരുണ ബസ് അപകടം: ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു; പിഞ്ചുകുഞ്ഞുങ്ങളടക്കം 14 മരണം

ആന്ധ്രയിൽ ബസ് അപകടം: ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് 14 മരണം ആന്ധ്രപ്രദേശിലെ വിജയവാഡയ്ക്ക്...

പ്രവാസലോകത്ത് കണ്ണീരായി രണ്ട് മലയാളി യുവാക്കളുടെ മരണം; ന്യൂസീലൻഡിലും ഓസ്ട്രേലിയയിലും കാർ അപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം

പ്രവാസലോകത്ത് കണ്ണീരായി രണ്ട് മലയാളി യുവാക്കളുടെ മരണം വിദേശമണ്ണിൽ മലയാളി കുടുംബങ്ങളെ കണ്ണീരിലാഴ്ത്തിക്കൊണ്ട്...

ജനപ്രീതിയിൽ മോദി പ്രഭാവം തുടരുന്നു; ട്രംപും മാക്രോണും പിന്നിൽ!

ജനപ്രീതിയിൽ മോദി പ്രഭാവം തുടരുന്നു; ട്രംപും മാക്രോണും പിന്നിൽ! ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര...

കുന്നത്തുനാട് മുതൽ കോതമംഗലം വരെ; ട്വന്റി20യുടെ കരുത്തിൽ എൻഡിഎ പ്രതീക്ഷയിൽ!

കുന്നത്തുനാട് മുതൽ കോതമംഗലം വരെ; ട്വന്റി20യുടെ കരുത്തിൽ എൻഡിഎ പ്രതീക്ഷയിൽ! കേരളത്തിൽ ക്രിസ്ത്യൻ...

വിവാദങ്ങളും ഉയർന്ന ചിലവും വില്ലനായി: അപ്രതീക്ഷിത പിൻവാങ്ങൽ നടത്തി സോറ; ആറുമാസത്തിനുള്ളിൽ എഐ വീഡിയോ ആപ്പ് പൂട്ടി ഓപ്പൺ എഐ.

ആറുമാസത്തിനുള്ളിൽ എഐ വീഡിയോ ആപ്പ് പൂട്ടി ഓപ്പൺ എഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്ത്...

അമ്മയെക്കാൾ പ്രായമുള്ള കാമുകി വിവാഹം കഴിക്കാൻ നിർബന്ധിച്ചു; 52-കാരിയെ കൊലപ്പെടുത്തി ക്വാറിയിലെറിഞ്ഞ 21-കാരൻ പിടിയിൽ!

അമ്മയെക്കാൾ പ്രായമുള്ള കാമുകി വിവാഹം കഴിക്കാൻ നിർബന്ധിച്ചു; 52-കാരിയെ കൊലപ്പെടുത്തി ക്വാറിയിലെറിഞ്ഞ...

Related Articles

Popular Categories

spot_imgspot_img