തൃശ്ശൂര്‍ കുന്നംകുളത്ത് നിന്ന് കേച്ചേരി വഴിയുള്ള റോഡിലെ കുഴി ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ വാഹനം വഴിതിരിച്ചുവിട്ടു. കുന്നംകുളത്തു നിന്നും വടക്കാഞ്ചേരി വഴിയാണ് മുഖ്യമന്ത്രി തെരഞ്ഞെടുത്തത്. കോഴിക്കോട് നിന്നും തൃശൂർ രാമനിലയത്തിലേക്കുള്ള യാത്രക്കിടെയാണ് മുഖ്യമന്ത്രിയുടെ വാഹനം വഴിമാറി പോയത്. (C M Pinarayi vijayan journey took detour via wadakkanchery)
കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ മഴയിൽ രൂപപ്പെട്ട വലിയ കുഴികളും ഗതാഗതക്കുരുക്കും ഒഴിവാക്കിയാണ് മുഖ്യമന്ത്രിയുടെ വടക്കാഞ്ചേരി വഴിയുള്ള യാത്ര. കുഴി ഒഴിവാക്കാൻ 24 കിലോമീറ്റർ ദൂരത്തിന് പകരം മുഖ്യമന്ത്രി സഞ്ചരിച്ചത് 40 കിലോമീറ്ററാണ്.
കുന്നംകുളം- കേച്ചേരി പാതയിൽ കുഴികൾ കൊണ്ട് യാത്രാ ദുരിതം രൂക്ഷമാണ്. സ്‌കൂട്ടറിൽ ഉൾപ്പെടെ വരുന്ന യാത്രക്കാർ അപകടത്തിൽപ്പെടുന്ന പതിവ് പാതയാണത്. റോഡിന്റെ ശോചനീയവസ്ഥയിൽ നാട്ടുകാർക്ക് വലിയ പ്രതിഷേധമാണ് പ്രദേശവാസികളിൽ നിന്ന് ഉയർത്തുന്നത്.
റോഡിന്റെ ശോചനീയവസ്ഥയെ കുറിച്ച് കഴിഞ്ഞ ദിവസം നിയമസഭയിൽ എസി മൊയ്തീൻ എംഎൽഎ സംസാരിച്ചിരുന്നു. ഇതിനു മറുപടിയായി അടിയന്തര നിർമാണ പ്രവർത്തികൾക്കായി തുക വകമാറ്റിയിട്ടുണ്ടെന്നും ടെൻഡർ നടപടികൾ നടക്കുകയാണെന്നുമായിരുന്നു പൊതുമരമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് മറുപടി നൽകിയത്.
Read More: കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം കട്ടപ്പനയില്‍; ലക്ഷാധിപതിയായി ജെന്‍ കുര്യൻ
Read More: ഇടുക്കിയിൽ വിനോദ സഞ്ചാര കേന്ദ്രത്തിനടുത്ത് നീലച്ചടയൻ കഞ്ചാവുചെടി ; എക്‌സൈസ് അന്വേഷണം തുടങ്ങി
Read More: ഇടുക്കിയിൽ പെരിയാർ നദി കൈയ്യേറി നിർമാണം ; നടപടിയുമായി റവന്യു വകുപ്പ്