രജിസ്ട്രേഡ് തപാൽ സംവിധാനം ഓർമ്മയാകുന്നു
കൊച്ചി: രജിസ്ട്രേഡ് തപാൽ സംവിധാനം ഇനി നീക്കം ചെയ്യുന്നു. സെപ്റ്റംബർ ഒന്നുമുതൽ ഇതിന് പ്രാബല്യം ലഭിക്കും. അതിനുശേഷം സാധാരണ തപാലും സ്പീഡ് പോസ്റ്റുമാത്രമേ ലഭ്യമാകൂ.
രജിസ്ട്രേഡ് തപാലിന്റെ സേവനങ്ങൾ ഇനി സ്പീഡ് പോസ്റ്റിൽ ലയിപ്പിക്കപ്പെടും എന്നതാണ് കേന്ദ്ര തപാൽ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവിന്റെ സാരാംശം.
തപാൽ സേവനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാനും ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനുമാണ് ഈ തീരുമാനം എടുത്തതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
എല്ലാ വകുപ്പുകളും ഡയറക്ടറേറ്റുകളും തങ്ങളുടെ നിലവിലെ സംവിധാനം പുതിയ രീതിയിലേക്ക് മാറ്റുന്നതിനുള്ള നടപടി ഉടൻ സ്വീകരിക്കണമെന്ന് നിർദേശിച്ചു.
ഇനി മുതൽ “രജിസ്ട്രേഡ് പോസ്റ്റ്” എന്ന പേരിൽ തപാൽ അയക്കുന്നത് ഒഴിവാക്കേണ്ടതും അതിന് പകരം “സ്പീഡ് പോസ്റ്റ്” എന്നോ അതേ വിധത്തിൽ രേഖപ്പെടുത്തേണ്ടതുമാണ്.
എല്ലാ വകുപ്പുകളും ഈ മാസം 31-നകം ഈ മാറ്റങ്ങൾ നടപ്പിലാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (മെയിൽ ഓപറേഷൻസ്) ദുഷ്യന്ത് മുദ്ഗൽ നിർദേശിച്ചു.
Summary:
Registered post service to be discontinued from September 1 in India. Only ordinary post and speed post will be available. According to the new directive issued by the central postal department, the services of registered post will be merged with speed post.