വയനാട്ടിലെ ദുരിത ബാധിതർക്ക് വേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ; പ്രാർത്ഥനയിൽ പങ്കുചേരാനും ആഹ്വാനം

റോം: വയനാട് ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് വേണ്ടി പ്രാർത്ഥന നടത്തി ഫ്രാൻസിസ് മാർപ്പാപ്പ. മഴയിലും മണ്ണിടിച്ചിലിലും നിരവധി പേർക്ക് ജീവൻ നഷ്ടമായതും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായതും മാർപ്പാപ്പ പ്രാർത്ഥനയ്ക്കിടെ അനുസ്മരിച്ചു. ദുരിത ബാധിതർക്ക് വേണ്ടി തന്നോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരാനും മാർപ്പാപ്പ ആഹ്വാനം ചെയ്തു.(Pope Francis prays for victims of devastating landslides in Wayanad)

ഞായറാഴ്ച സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പോപ്പ് ഫ്രാൻസിസ്. മധ്യപൂർവേഷ്യയിലെ സമാധാനത്തിനായും ഫ്രാൻസിസ് മാർപ്പാപ്പ പ്രാർത്ഥിച്ചു. യുദ്ധം മനുഷ്യന്‍റെ പരാജയമാണ്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ നടത്തണമെന്നും അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണമെന്നും മാർപ്പാപ്പ ആവശ്യപ്പെട്ടു.

യുദ്ധത്തിന്‍റെ എല്ലാ ഇരകൾക്കും വേണ്ടി പ്രത്യേകിച്ച് നിരപരാധികളായ കുട്ടികൾക്കു വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പോപ്പ് പറഞ്ഞു. പാലസ്തീൻ, ഇസ്രായേൽ, ലെബനൻ എന്നിവിടങ്ങളിലെ ജനങ്ങൾക്കായും അദ്ദേഹം പ്രാർത്ഥിച്ചു. അക്രമവും കൊലപാതകങ്ങളും ഒന്നിനും പരിഹാരമല്ലെന്ന് മാർപ്പാപ്പ ഓർമിപ്പിച്ചു. നീതിയുടെയും സമാധാനത്തിന്‍റെയും പാതയിലേക്ക് അക്രമം നമ്മളെ നയിക്കില്ല. മറിച്ച് കൂടുതൽ വെറുപ്പിനും പ്രതികാരത്തിനും ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

കട്ടപ്പനയിൽ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ചു കടത്തി; പ്രതികൾ അറസ്റ്റിൽ: വീഡിയോ കാണാം

കട്ടപ്പനയിൽ സ്വകാര്യ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതികൾ...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ജാഗ്രതയുടെ ഭാഗമായി പാലക്കാട്,...

ട്രെയിനുകളിലും സിസിടിവി

ട്രെയിനുകളിലും സിസിടിവി ന്യൂഡൽഹി: ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. യാത്രക്കാരുടെ...

Related Articles

Popular Categories

spot_imgspot_img