കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് പൂനം പാണ്ഡെ മരിച്ചുവെന്ന വാർത്ത പുറത്തുവന്നത്. അതിനു ശേഷം അവരുടെ മാനേജർ ഈ വിവരം മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ താൻ മരിച്ചിട്ടില്ലെന്നും വാർത്തകൊണ്ട് മറ്റൊരു കാര്യമാണ് ഉദ്ദേശിച്ചതെന്നും വെളിപ്പെടുത്തി നടിതന്നെ ഇപ്പോൾ രംഗത്തു വന്നിരിക്കുകയാണ്. സെർവിക്കൽ കാൻസർ അവബോധത്തിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് എന്ന് പൂനം ഇൻസ്റ്റാഗ്രാമിൽ വന്നു പറഞ്ഞു. വേദനിപ്പിച്ചതിന് മാപ്പെന്നും നടി വിശദീകരിച്ചു.
‘‘എല്ലാവർക്കും നമസ്കാരം, ഞാനുണ്ടാക്കിയ ബഹളത്തിന് മാപ്പ്. ഞാൻ വേദനിപ്പിച്ച എല്ലാവർക്കും മാപ്പ്. സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള ചർച്ചകൾ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. എന്റെ മരണത്തെക്കുറിച്ച് ഉണ്ടാക്കിയത് വ്യാജവാർത്തയായിരുന്നു. അതുകൊണ്ട് ഈ രോഗത്തെക്കുറച്ച് ചർച്ച നടന്നു’’ – അവർ വീഡിയോയിൽ വിശദീകരിച്ചു.
നമ്മുടെ പ്രിയപ്പെട്ട പൂനം സെർവിക്കൽ കാൻസറിനു കീഴടങ്ങി. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവർക്ക് വരുടെ സ്നേഹവും കരുതലും എന്താണെന്ന് അറിയാം.’’– എന്ന കുറിപ്പോടെയാണ് പൂനത്തിന്റെ മരണ വാർത്ത ഇന്നലെ പ്രചരിച്ചത്. പിന്നാലെ അവരുടെ മാനേജർ അത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
View this post on Instagram
Also read: തണ്ണീർ കൊമ്പൻ ചരിഞ്ഞു; സംഭവം ഇന്നലെ മയക്കുവെടി വച്ച് ബന്ദിപ്പൂരിലെത്തിച്ച ശേഷം