ടാങ്കർലോറിയിലേക്ക് കണ്ടെയ്നർ ഇടിച്ചുകയറി

ടാങ്കർലോറിയിലേക്ക് കണ്ടെയ്നർ ഇടിച്ചുകയറി

മലപ്പുറം: നിർത്തിയിട്ട ടാങ്കർലോറിയിലേക്ക് കണ്ടെയ്നർ ഇടിച്ച് അപകടം. ഇന്ധനം നിറച്ചിരുന്ന ടാങ്കറിലാണ് കണ്ടെയ്നർ ഇടിച്ചത്. പൊന്നാനി ചമ്രവട്ടത്ത് ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അപകടം. സംഭവത്തെ തുടർന്ന് ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ടാങ്കർ വേർപെട്ടുപോയി. തുടർന്ന് ടാങ്കറിൽ നിന്ന് ഇന്ധനം ചോർന്ന് റോഡിൽ ഒഴുകി.

അപകടം പുലർച്ചെ ആയതിനാൽ സ്ഥിഗതികൾ വഷളായില്ല. പൊന്നാനി ഫയർ ഫോഴ്‌സ് എത്തി അപകട സാഹചര്യം ഒഴിവാക്കി. സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തമാണെന്ന് അധികൃതർ അറിയിച്ചു. തുർന്ന് ക്രെയിൻ കെട്ടി കണ്ടെയ്നർ റോഡിൽ നിന്ന് വലിച്ച് മാറ്റുകയായിരുന്നു.

കുന്നംകുളത്ത് സ്വകാര്യബസ് മറിഞ്ഞ് അപകടം

തൃശൂർ: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. 5 പേർക്ക് പരിക്കേറ്റു. കുന്നംകുളം ചൂണ്ടലിൽ ആണ് അപകടമുണ്ടായത്. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.

കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വിനായക ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് സ്വകാര്യ വ്യക്തിയുടെ വീട്ടുമതിൽ ഇടിച്ചു തകർന്നതിനു ശേഷം മറിയുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.

കോഴിക്കോട് അപകടം; ഒരാൾ മരിച്ചു

ഫറോക്ക്: കോഴിക്കോട് ദേശീയപാതയിൽ ഫറോക്ക് പുതിയ പാലത്തിന് സമീപം നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് രണ്ട് കാറുകളിൽ ഇടിച്ച് വലിയ അപകടം. കൊണ്ടോട്ടി സ്വദേശിയായ മുഹമ്മദ് ബഷീർ (60) ആണ് സംഭവത്തിൽ മരിച്ചത്.

അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ദൃക്‌സാക്ഷികളുടെ പറഞ്ഞു പ്രകാരം, അമിത വേഗതയിൽ എത്തിയ കെ.എസ്.ആർ.ടി.സി ബസ് കാറുകളിലേക്ക് ഇടിച്ചതോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയതായി റിപ്പോർട്ടുണ്ട്.

പുതിയ പാലം വഴിയുള്ള വാഹന ഗതാഗതം പൂർണമായി സ്തംഭിച്ച സാഹചര്യത്തിൽ വാഹനങ്ങൾ ഫറോക്ക് പഴയപാലം വഴിയാക്കിയാണ് തിരിച്ചുവിട്ടത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

വാഗമണ്ണിൽ സഞ്ചാരി കൊക്കയിൽ വീണു മരിച്ചു

വാഗമൺ കണ്ടുമടങ്ങിയ നാലംഗ സംഘത്തിലൊരാൾ കുമ്പങ്കാനം ചാത്തൻപാറ വ്യൂപോയിൻ്റ് ഭാഗ ത്ത് കൊക്കയിൽ വീണു മരിച്ചു.

എറണാകുളം തോപ്പും പടി സ്വദേശി തോബിയാസ് (58) ആണ് കാൽവഴുതി കൊക്കയിൽ വീണത്. കെഎസ്ഇബി മുൻ ജീവനക്കാരനാണ് തോബിയാസ്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.

മറ്റ് മൂന്നുപേർക്കൊപ്പം കാറിൽ വാഗ മൺ സന്ദർശിച്ച് തിരികെ വരുകയായിരുന്നു. ഉടൻ മൂലമറ്റത്തുനിന്ന് അഗ്‌നിരക്ഷാ സേനയും കാഞ്ഞാർ പോലീസും രാത്രി തിരച്ചിൽ നടത്തി.

രാത്രിസമയവും ശക്തമായ മഴയും മഞ്ഞുമുള്ള കാലാവ സ്ഥയുമുള്ളതിനാൽ തിരച്ചിൽ ദുഷ്‌കര മായിരുന്നു. പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

തൊടുപുഴയിൽനിന്നുള്ള അഗ്‌നിരക്ഷാസേനയും സംഭവസ്ഥലത്തെത്തിയിരുന്നു. ഡിസംബർ 31-ന് അർധരാത്രി യിൽ പുതുവൽസരം ആഘോഷിക്കാനെത്തിയ കരിങ്കുന്നം സ്വദേശിയായ യുവാവും ഇവിടെ അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു.

വാഗമൺ സഞ്ചാരികളുടെ പ്രധാന വിശ്രമ-വിനോദ ഇടമാണ് ചാത്തൻപാറയും വ്യൂപോയിൻ്റുകളും. അതിനിടെ, മൂലമറ്റത്തുനിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ വാഹനം അപകടസ്ഥലത്തിന് സമീപം തകരാറിലായി. തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ ജീപ്പിലാണ് സേനാംഗങ്ങൾ അപകടസ്ഥലത്തെത്തിയത്.

English Summary:

A container lorry crashed into a stationary fuel tanker in Chamravattom, Ponnani, around 2 AM today. The impact was severe enough to detach the tanker, causing fuel to leak and spread across the road. The incident led to significant traffic congestion in the area.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

ടാപ്പിങ് തൊഴിലാളിയെ കട്ടൻചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ടാപ്പിങ് തൊഴിലാളിയെ കട്ടൻചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ മലപ്പുറം:...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന്...

20 അടിയോളം താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ കാറിനുള്ളിൽ വീട്ടമ്മ കുടുങ്ങിയത് മണിക്കൂറോളം; രക്ഷകരായത് ജല അതോറിറ്റി ജീവനക്കാർ

20 അടിയോളം താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ കാറിനുള്ളിൽ വീട്ടമ്മ കുടുങ്ങിയത് മണിക്കൂറോളം;...

ഇവിടെ കുറച്ച് വാനരന്മാർ ആരോപണങ്ങളുമായി ഇറങ്ങിയിട്ടുണ്ടെന്ന് സുരേഷ്ഗോപി

ഇവിടെ കുറച്ച് വാനരന്മാർ ആരോപണങ്ങളുമായി ഇറങ്ങിയിട്ടുണ്ടെന്ന് സുരേഷ്ഗോപി തൃശൂർ: വോട്ടർ പട്ടിക വിവാദത്തിൽ...

വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കാറിൽ ഇടിച്ച് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കാറിൽ ഇടിച്ച് മറിഞ്ഞു; നിരവധി...

Related Articles

Popular Categories

spot_imgspot_img