പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുത്ത പോലീസുകാർക്ക് എട്ടിന്റെ പണി. ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ എഡിജിപി ഇടപെട്ടു.
തിങ്കളാഴ്ച്ച സന്നിധാനം ചുമതലയൊഴിഞ്ഞ പോലീസുകാർ പതിനെട്ടാം പടിയിൽ പിന്തിരിഞ്ഞുനിൽക്കുന്ന ഫോട്ടോയെടുത്തതാണ് വിവാദമായത്. സന്നിധാനം സ്‌പെഷ്യൽ ഓഫീസർ കെ.ഇ. ബൈജുവിനോടാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് എഡിജിപി തേടിയത്.
സന്നിധാനം സ്പെഷ്യൽ ഓഫീസറോട് എഡിജിപി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പോലീസുകാരാണ് പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുത്തത്. ഫോട്ടോ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു. തുടർന്നാണ് എഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.