web analytics

വിജിലൻസിനെ കണ്ടപ്പോൾ എസ്‌ഐയും സംഘവും കൈക്കൂലിപ്പണം ഒളിപ്പിച്ചു…പെരുമ്പാവൂരിൽ കൺട്രോൾ റൂം വാഹനത്തിൽ റെയ്ഡ്; മൂവാറ്റുപുഴ ഫ്‌ളൈയിങ് സ്‌ക്വാഡിൽ മദ്യപിച്ച് ലക്കുകെട്ട ഉദ്യോ​ഗസ്ഥൻ

കൊച്ചി: സംസ്ഥാനത്ത് വിജിലൻസിന്റെ ‘ഓപ്പറേഷൻ മിഡ്‌നൈറ്റിൽ’ കുടുങ്ങി എസ്‌ഐ ഉൾപ്പടെയുള്ള പൊലീസുകാർ. മണ്ണാർക്കാട് ഹൈവേ സ്‌ക്വാഡ് സംഘത്തിൽ നിന്ന് കണക്കിൽപ്പെടാത്ത 2850 രൂപയും പെരുമ്പാവൂരിലെ കൺട്രോൾ റൂം വാഹനത്തിലെ ഉദ്യോഗസ്ഥരിൽ നിന്ന് രണ്ടായിരം രൂപയുമാണ് പിടികൂടിയത്. മദ്യലഹരിയിലായിരുന്ന മൂവാറ്റുപുഴ ഫ്‌ളൈയിങ് സ്‌ക്വാഡിലെ പൊലീസുകാരനും പിടിയിലായിട്ടുണ്ട്.

പൊലീസുകാർ കൈക്കൂലി വാങ്ങുന്നതായി വ്യാപകമായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലായി ഇന്നലെ രാത്രി വിജിലൻസ് പരിശോധന നടത്തിയത്.

എസ്പി എസ് ശശിധരന്റെ നേതൃത്വത്തിൽ അഞ്ച് ഡിവൈഎസ്പിമാർ, 12 സിഐമാർ കൂടാതെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരടക്കം 60അംഗ സംഘമാണ് 25 സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. രാത്രികാല പരിശോധന നടത്തുന്ന ഫ്‌ളൈയിങ് സ്‌ക്വാഡ്, കൺട്രോൾ റൂം വാഹനങ്ങൾ, എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന.

വിജിലൻസ് സ്‌ക്വാഡ് പിടികൂടിയതിന് പിന്നാലെ പണം എസ്‌ഐയും സംഘവും വാഹനത്തിന്റെ സീറ്റനടിയിലേക്ക് ഉപേക്ഷിച്ചു. മൂവാറ്റുപുഴയിൽ പരിശോധന നടത്തുമ്പോഴാണ് പൊലീസുകാരനെ മദ്യപിച്ച് ലക്ക്കെട്ട നിലയിൽ കണ്ടെത്തിയത്. ഹൈവേയിൽ പരിശോധന നടത്തേണ്ട സംഘം ആളൊഴിഞ്ഞ റോഡിൽ വിശ്രമിക്കുകയായിരുന്നു.

ഇന്നലത്തെ പരിശോധനയിൽ എസ്‌ഐ ഉൾപ്പടെ ഒൻപത് പേർക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് വിജിലൻസ് സ്‌ക്വാഡ് അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കർശനമായ പരിശോധന തുടരും. പിടിയിലായ പൊലീസുകാർക്കെതിരെ വകുപ്പുതല നടപടികൾ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ തിരുവനന്തപുരം:...

പോസ്റ്ററുകള്‍ക്ക് പിന്നിലെ ലക്ഷ്യം കണ്ടെത്തണമെന്ന് ടി.എന്‍ പ്രതാപന്‍

പോസ്റ്ററുകള്‍ക്ക് പിന്നിലെ ലക്ഷ്യം കണ്ടെത്തണമെന്ന് ടി.എന്‍ പ്രതാപന്‍ തൃശൂര്‍: തൃശൂരില്‍ തനിക്കെതിരെ പോസ്റ്ററുകള്‍...

ശബരിമലയിലെ സ്വർണ്ണശേഖരം എത്ര? സന്നിധാനത്തെ സ്ട്രോങ്ങ് റൂം വീണ്ടും തുറക്കുന്നു; നിർണായക നീക്കവുമായി അമിക്കസ് ക്യൂറി

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്വർണ്ണ-വെള്ളി ശേഖരത്തിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനായി നിർണ്ണായക നീക്കം....

കുറഞ്ഞെന്ന് കരുതിയപ്പോൾ വീണ്ടും കൂടി… സ്വർണവിലയിൽ ഇന്നത്തെ അപ്രതീക്ഷിത മാറ്റം

കുറഞ്ഞെന്ന് കരുതിയപ്പോൾ വീണ്ടും കൂടി… സ്വർണവിലയിൽ ഇന്നത്തെ അപ്രതീക്ഷിത മാറ്റം കൊച്ചി: സംസ്ഥാനത്ത്...

ഗൾഫിൽ പ്രതിസന്ധി: രാജ്യം വിടുമ്പോൾ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് പ്രവാസികൾ

ഗൾഫിൽ പ്രതിസന്ധി: രാജ്യം വിടുമ്പോൾ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് പ്രവാസികൾ പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്നതിനിടെ...

പ്രവാസികളുടെ പരാതികൾക്ക് പരിഹാരം; എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ വരുന്നു

പ്രവാസികളുടെ പരാതികൾക്ക് പരിഹാരം; എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ വരുന്നു വിദേശത്ത് ജോലി ചെയ്യുന്ന...

Related Articles

Popular Categories

spot_imgspot_img