തിരുവനന്തപുരം: ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനിൽ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഷബീറിനെതിരെയാണ് നടപടി. 2000 രൂപയാണ് ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയത്.(Policeman suspended for bribe charge)
മുൻപ് തുമ്പാ പൊലീസ് സ്റ്റേഷനിലാണ് ഷബീർ ജോലി ചെയ്തിരുന്നത്. എന്നാൽ കൈക്കൂലി വാങ്ങിയെന്ന പരാതിയായി എത്തിയതിന് പിന്നാലെ ഷബീറിനെ മ്യൂസിയം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ ഷബീർ ക്രിമിനൽ ബന്ധം തുടരുന്നത് സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യുകയായിരുന്നു.
മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷബീർ. കെ റെയിൽ സമര കാലത്ത് മംഗലപുരത്ത് സമരക്കാരെ ചവിട്ടി വീഴ്ത്തിയതിനും ഇയാൾക്കെതിരെ കേസുണ്ട്. കൂടാതെ ആ സംഭവത്തിലും ഷബീറിനെ സസ്പെൻഡ് ചെയ്തിരുന്നു.