ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം
മലപ്പുറം: പൊലീസുകാരനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറത്ത് എംഎസ് പി മേല്‍മുറി ക്യാമ്പിലാണ് സംഭവം. ഹവില്‍ദാര്‍ സച്ചിനെ(33) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.(Policeman found dead in MSP camp)
ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം. കോഴിക്കോട് കുന്നമംഗലം ചൂലൂര്‍ സ്വദേശിയാണ് സച്ചിന്‍. സാമ്പത്തിക പ്രയാസമാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു.
മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും.