ഗർഭിണിയായ യുവതിയെ മകന്‍റെ മുന്നില്‍വച്ച് പീഡിപ്പിച്ച് പൊലീസുകാരന്‍

മൊഴിയെടുക്കാനായി വിളിച്ചു വരുത്തിയ ശേഷം ഗര്‍ഭിണിയായ യുവതിയെ പ്രായപൂര്‍ത്തിയാകാത്ത മകന്‍റെ കണ്‍മുന്നില്‍ വച്ച് പീഡനത്തിനിരയാക്കി പൊലീസുകാരന്‍. രാജസ്ഥാനിലാണ് സംഭവം. പരാതിയിൽ പോലീസുകാരനെ സസ്പെൻസ് ചെയ്തു. കൂടുതൽ നടപടികൾ ഉണ്ടാകും.

സംഭവം ഇങ്ങനെ:

യുവതിയുടെ ഭര്‍ത്താവും അയല്‍വാസിയും തമ്മിലുള്ള തർക്കത്തെ തുടർന്ന് പോലീസ് കേസ് കൊടുത്തിരുന്നു. ഇതിന്റെ ഭാഗമായി മൊഴിയെടുക്കാന്‍ സ്റ്റേഷനില്‍ വരണമെന്ന് പറഞ്ഞാണ് പൊലീസ് കോണ്‍സ്റ്റബിള്‍ ഇവരുടെ വീട്ടിലെത്തിയത്.

ആ സമയം യുവതിയും മൂന്നു വയസ്സുകാരനായ മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടർന്ന് പൊലീസുകാരന്‍ ഇപ്പോള്‍ തന്നെ കൂടെ വരണമെന്ന് പറഞ്ഞു യുവതിയേയും മകനേയും കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

ജയ്പൂരിലെ സങ്കനേര്‍ എന്ന സ്ഥലത്തുള്ള ഒരു ഹോട്ടലിലേക്ക് ഇവരെ എത്തിച്ച പോലീസുകാരൻ, കൂടെയുള്ള സ്ത്രീക്ക് സുഖമില്ലെന്നും അവര്‍ക്ക് അത്യാവശ്യമായി വസ്ത്രം മാറണമെന്നും ഉടന്‍ ഒരു മുറി ലഭ്യമാക്കണമെന്നും ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു.

തുടർന്ന് യുവതിയുമായി മുറിയിലെത്തിയ പൊലീസുകാരന്‍ യുവതിയെ മർദ്ദിക്കുകയും ടവല്‍ കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിക്കുകയും ചെയ്തു. ശേഷം മൂന്നു വയസ്സുകാരന്‍റെ മുന്നില്‍ വച്ച് പീഡിപ്പിച്ചു.

ഭര്‍ത്താവിനെ അഴിക്കുള്ളിലാക്കും എന്ന് പൊലീസുകാരന്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി വെളിപ്പെടുത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

Related Articles

Popular Categories

spot_imgspot_img