തിരുവനന്തപുരം: വെൺപാലവട്ടത്ത് സ്കൂട്ടർ താഴേക്ക് വീണ് യുവതി മരിച്ച സംഭവത്തിൽ സഹോദരി സിനിക്കെതിരെ കേസെടുത്ത് പോലീസ്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പേട്ട പൊലീസ് വ്യക്തമാക്കി. ഇന്നലെയുണ്ടായ അപകടത്തിൽ സിനിയുടെ സഹോദരി സിമി മരിച്ചിരുന്നു.(Police to register case against Sini)
ഇവർക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന നാലുവയസുളള പെൺകുഞ്ഞും സിനിയും ചികിത്സയിലാണ്. ദീർഘദൂര യാത്രയായിരുന്നു ഇതെന്ന് ഇവരുടെ മൊഴിയിൽ നിന്നും വ്യക്തമായതായി പൊലീസ് പറഞ്ഞു. രാവിലെ വെള്ളാർ നിന്നും കൊല്ലത്തേക്കും തിരികെ വെള്ളാറിലേക്കും സഹോദരിമാരും കുട്ടിയും ഇരുചക്രവാഹനത്തിലാണ് യാത്ര ചെയ്തത്. മഴക്ക് മുമ്പ് വേഗം വീട്ടിലെത്താൻ അമിത വേഗത്തിലാണ് വണ്ടിയോടിച്ചത്.
വാഹനം ഓടിക്കുന്നതിനിടെ പെട്ടെന്ന് ക്ഷീണം തോന്നുകയും കണ്ണുകളടഞ്ഞ് പോകുകയും ചെയ്തു. ആ സമയത്താണ് നിയന്ത്രണം വിട്ട് വാഹനം കൈവരിയിലിടിച്ചതെന്നാണ് ഇവരിൽ നിന്നും പൊലീസിന് ലഭിച്ച പ്രാഥമിക മൊഴി. ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
Read Also: ഭാരതീയ ന്യായ് സംഹിത: അകത്തുപോയാൽ പിടിപാടുപയോഗിച്ച് ആശുപത്രിയിൽ സുഖവാസം നടത്തുന്നവർക്ക് നല്ലതോ ??
Read Also: പ്രസിഡന്റ് തെരഞ്ഞെടുപ്പ്: 2020 ൽ ട്രംപിനെ തുണച്ച പെൻസിൽവാനിയ ഇത്തവണ ഒപ്പം നിൽക്കുമോ ??