web analytics

ഏലക്കാ മോഷ്ടിച്ച് കടത്താനുള്ള തന്ത്രം കണ്ടു ഞെട്ടി പോലീസ്…!

ഏലക്കാ മോഷ്ടിച്ച് കടത്താനുള്ള തന്ത്രം കണ്ടു ഞെട്ടി പോലീസ്…!

ഏലത്തോട്ടത്തിൽ പണിക്കായി തൊഴിലാളികളെ എത്തിച്ച ശേഷം പണി കഴിഞ്ഞാൽ ഏലക്കായ മോഷ്ടിക്കുന്ന തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

തേനി സ്വദേശി മുരുകൻ ആണ് അറസ്റ്റിലായത്. ഹൈറേഞ്ചിലെ വിവിധ തോട്ടങ്ങളിൽ പണിക്കായി തൊഴിലാളികളെ എത്തിക്കലാണ് പ്രതിയുടെ പ്രധാന ജോലി.

പണി കഴിയുമ്പോൾ വിളവെടുത്ത പച്ച ഏലക്കായ മോഷ്ടിച്ച് കടത്തും. തൊഴിലാളികളെ എത്തിക്കുന്ന ജീപ്പിലാണ് ഏലക്കായ മോഷ്ടിച്ച് കടത്തുന്നത്. പിന്നീട് ഏലക്കായ പ്രതി പാട്ടത്തിനെടുത്ത തോട്ടത്തിലേക്ക് മാറ്റുന്നതായിരുന്നു തന്ത്രം.

വട്ടപ്പാറയിൽ സേനാപതി സ്വദേശിയുടെ സ്ഥലത്തു നിന്നും ഏലക്കാ മോഷ്ടിച്ച മുരുകൻ അടുത്ത പ്രദേശത്ത് ഇയാൽ പാട്ടത്തിനെടുത്ത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.

ഇയാൾ മോഷ്ടിക്കുന്ന ഏലക്കായ സ്വന്തം തോട്ടത്തിലെത്തിച്ച് പിന്നീട് തന്റെ തോട്ടത്തിലെ കായ എന്ന വ്യാജേനയാണ് വിറ്റിരുന്നത്. ഇതോടെ വ്യാപാരികൾക്കും പ്രദേശവാസികൾക്കും പ്രതിയെ സംശയം തോന്നിയിരുന്നില്ല.

എന്നാൽ കഴിഞ്ഞ ദിവസം സംശയം തോന്നിയ തോട്ടം ഉടമ നടത്തിയ അന്വേഷണവും പോലീസിന് നൽകിയ പരാതിയുമാണ് പിടിവിഴാൻ കാരണമായത്. മോഷ്ടിച്ചു കടത്തിയ ഏലക്കായും കടത്താനുപയോഗിച്ച ജീപ്പും പോലീസ് കണ്ടെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

കോട്ടയത്ത് സ്പാകൾ പെരുകുന്നു; എണ്ണ തേയ്ക്കാൻ വരുന്നവർക്ക് വേണ്ടത് എക്സ്ട്രാ…

കോട്ടയത്ത് സ്പാകൾ പെരുകുന്നു; എണ്ണ തേയ്ക്കാൻ വരുന്നവർക്ക് വേണ്ടത് എക്സ്ട്രാ… കോട്ടയം: അക്ഷരനഗരി...

​നാടുവിടുന്ന മലയാളി; ‘നമ്പർ വൺ’ കേരളം ഇപ്പോൾ വെറും ‘എക്സിറ്റ് പോയിന്റ്’! 

​നാടുവിടുന്ന മലയാളി; 'നമ്പർ വൺ' കേരളം ഇപ്പോൾ വെറും 'എക്സിറ്റ് പോയിന്റ്'!  ​തിരുവനന്തപുരം: കേരളം...

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം...

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്; മോഹൻലാലും സുരേഷ് ഗോപിയുമടക്കം നൽകി, രേഖയിലില്ല

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്;...

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ ഇടുക്കി: സ്വത്ത്...

Other news

ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്ക്: വാഹനങ്ങൾ നിരത്തിലിറങ്ങില്ല, സ്കൂളുകൾക്ക് അവധി; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവാദമായ ലേബർ കോഡുകൾക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ രാജ്യവ്യാപകമായി...

പരീക്ഷാപ്പേടി മാറ്റാം; വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും തുണയായി ‘വീ ഹെൽപ്പ്’; വിളിക്കേണ്ട നമ്പർ ഇതാ

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷകൾ അടുത്തുവരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും...

​സ്വന്തം പുരയിടത്തിലെ ചന്ദനം ഇനി വനംവകുപ്പിന്റേതല്ല; കർഷകന്റെ മുറ്റത്ത് ‘നോട്ടുമരം’ വളരുമോ? 

​സ്വന്തം പുരയിടത്തിലെ ചന്ദനം ഇനി വനംവകുപ്പിന്റേതല്ല; കർഷകന്റെ മുറ്റത്ത് 'നോട്ടുമരം' വളരുമോ?  ​തിരുവനന്തപുരം: സ്വന്തം...

​നാടുവിടുന്ന മലയാളി; ‘നമ്പർ വൺ’ കേരളം ഇപ്പോൾ വെറും ‘എക്സിറ്റ് പോയിന്റ്’! 

​നാടുവിടുന്ന മലയാളി; 'നമ്പർ വൺ' കേരളം ഇപ്പോൾ വെറും 'എക്സിറ്റ് പോയിന്റ്'!  ​തിരുവനന്തപുരം: കേരളം...

Related Articles

Popular Categories

spot_imgspot_img