web analytics

കോളജിലെ വിനോദയാത്രയ്ക്ക് വിടാത്തതിൻ്റെ മനോവിഷമം; പെരുമ്പാവൂരിൽ വിദ്യാർഥിനിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; മൃതദേഹം കണ്ടെത്തിയത് ജനൽ കമ്പിയിൽ ഷാളിൽ തൂങ്ങിയ നിലയിൽ

പെരുമ്പാവൂർ : പെരുമ്പാവൂർ രാജഗിരി വിശ്വജ്യോതികോളേജിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ്. കോട്ടയം പാറാമ്പുഴ പടിഞ്ഞാറെ തോട്ടക്കാട്ട് വീട്ടിൽ അനീറ്റ ബിനോയിയാണ് ( 21)മരിച്ച നിലയിൽ കണ്ടെത്തിയത്.

ജനൽ കമ്പിയിൽ ഷാളിൽ തൂങ്ങിയ നിലയിലാണ് അനീറ്റയുടെ മൃതദേഹം കണ്ടെത്തിയത്. അനീറ്റയുടെ കൈയ്യിൽ മുറിവേറ്റ പാട്ടുണ്ട്. ഇന്ന് രാവിലെ ഹോസ്റ്റലിൻ്റെ ഒന്നാം നിലയിലാണ് സഹപാഠിയായ വിദ്യാർത്ഥിനി അനീറ്റയുടെ മൃതദേഹം കണ്ടത്. 

അച്ചനമ്മമാരോട് ക്ഷമ ചോദിച്ചു കൊണ്ടുള്ള ഒരു കത്തും കിട്ടിയിട്ടുണ്ട്. മൂന്നാം വർഷ ബി ബി എ വിദ്യാർത്ഥിനിയായ അനീറ്റ വീട്ടിൽ നിന്ന് ബന്ധുക്കളുടെ വീട്ടിൽ പോയ ശേഷമാണ് ഞായർ രാത്രി ഹോസ്റ്റലിൽ തിരിച്ച്എത്തിയത്. 

ഒറ്റയ്ക്ക് ഒരു മുറിയിൽ താമസിച്ചിരുന്ന അനീറ്റയെ പുറത്തേക്ക് കാണാതായതോടെ അടുത്ത മുറിയിൽ താമസിച്ചിരുന്ന സഹപാഠി അന്വേഷിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. 

പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയില്ലന്നും കോളേജിൽ നിന്നും വിനോദയാത്രയ്ക്ക് പോകുന്നതിൽ നിന്ന് അച്ഛനും അമ്മയും വിലക്കിയിരുന്നതായും വിവരമുണ്ട്. കുറുപ്പംപടി പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു

spot_imgspot_img
spot_imgspot_img

Latest news

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ്...

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

Other news

മണ്ണിനടിയിൽ കടലിന്റെ അവശിഷ്ടങ്ങൾ; എല്ലാം നൂറ്റാണ്ടുകൾ പഴക്കമുള്ളവ; അമ്പരന്ന് ശാസ്ത്രലോകം

മണ്ണിനടിയിൽ കടലിന്റെ അവശിഷ്ടങ്ങൾ; എല്ലാം നൂറ്റാണ്ടുകൾ പഴക്കമുള്ളവ; അമ്പരന്ന് ശാസ്ത്രലോകം ചെന്നൈ: തമിഴ്‌നാട്ടിലെ...

അമ്മയുടെ വാരിയെല്ല് ഒടിക്കാൻ കാരണം ഫെയ്സ്ക്രീം മാറ്റിവെച്ചത് മാത്രമല്ല

അമ്മയുടെ വാരിയെല്ല് ഒടിക്കാൻ കാരണം ഫെയ്സ്ക്രീം മാറ്റിവെച്ചത് മാത്രമല്ല കൊച്ചി: കൊലപാതകവും കഞ്ചാവ്...

നിങ്ങൾ വോട്ടർപട്ടികയിലുണ്ടോ? 37 ലക്ഷം പേർക്ക് നോട്ടീസ്

നിങ്ങൾ വോട്ടർപട്ടികയിലുണ്ടോ? 37 ലക്ഷം പേർക്ക് നോട്ടീസ് കേരളത്തിലെ വോട്ടർപട്ടികയുടെ പ്രത്യേക...

ഉണ്ണിക്കൃഷ്ണൻ ഗേ ഗ്രൂപ്പുകളിൽ സജീവം’; സജിതയുടെയും ഗ്രീമയുടെയും മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഉണ്ണിക്കൃഷ്ണൻ ഗേ ഗ്രൂപ്പുകളിൽ സജീവം'; സജിതയുടെയും ഗ്രീമയുടെയും മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ...

ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കത്തി; 2 പേർക്ക് ദാരുണാന്ത്യം, രണ്ടു പേർക്ക് ഗുരുതര പരുക്ക്

ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കത്തി; 2 പേർക്ക് ദാരുണാന്ത്യം, രണ്ടു പേർക്ക്...

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ്...

Related Articles

Popular Categories

spot_imgspot_img