അത്യാസന്ന നിലയിലായ രോഗിയുമായി പോകുമ്പോഴാണ് ബസുകൾ വഴിമുടക്കിയത്
തൃശൂര്‍: ആംബുലന്‍സിന് വഴിമുടക്കിയ മൂന്ന് സ്വകാര്യ ബസുകള്‍ക്കെതിരെ പോലീസ് കേസെടുത്തു. തൃശൂരിൽ ഓടുന്ന സെന്റ്‌മേരീസ്, ശ്രീ മുരുക, അനന്തകൃഷ്ണ എന്നീ ബസുകള്‍ക്കെതിരെയാണ് നടപടി. അത്യാസന്ന നിലയിലായ രോഗിയുമായി പോകുമ്പോഴാണ് ബസുകൾ വഴിമുടക്കിയത്.(Police registered case against three private buses)
തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണ കുമാര്‍ ഐപിഎസിന്റെ നിര്‍ദേശ പ്രകാരം അന്തിക്കാട് പൊലീസാണ് കേസെടുത്തത്. ഈ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതിനും ബസ് ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുമുള്ള ശുപാര്‍ശ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിനു കൊടുത്തു.