സുഭാഷ് ചന്ദ്ര ബോസിന്റ ജന്മദിനം ജനുവരി 23നായിരുന്നു
കൊല്‍ക്കത്ത: സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമര്‍ശിച്ച സംഭവത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പോലീസ് കേസെടുത്തു. കൊൽക്കത്ത പൊലീസ് ആണ് കേസെടുത്തത്. ഹിന്ദുത്വ ഗ്രൂപ്പായ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പരാതിയിലാണ് നടപടി.(Police registered case against Rahul Gandhi)
സുഭാഷ് ചന്ദ്ര ബോസിന്റ ജന്മദിനം ജനുവരി 23നായിരുന്നു. എന്നാൽ അന്നേ ദിവസം രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവച്ച കുറിപ്പിൽ നേതാജിയുടെ മരണ തീയതിയായി 1945 ഓഗസ്റ്റ് 18 എന്നാണ് കുറിച്ചിരുന്നത്. വിഷയത്തിൽ രാഹുൽ മാപ്പ് പറയണമെന്ന് ജനുവരി 23നായിരുന്നു ആവശ്യപ്പെട്ടിരുന്നു.
സുഭാഷ് ചന്ദ്ര ബോസിന്റെ ജനന തീയതി അറിയാമെങ്കിലും മരണ തീയതി ആര്‍ക്കും അറിയില്ലെന്നും അദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സങ്കടം എക്കാലവും നിലനില്‍ക്കുമെന്നും ആയിരുന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചത്.