കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റിട്ടവർക്കെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. 27 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചയാള്‍ക്കെതിരെയുള്ള പോസ്റ്റിന് പിന്നാലെയായിരുന്നു നടിയെ അധിക്ഷേപിച്ചുകൊണ്ട് നിരവധിപേർ കമന്റിട്ടത്. (Police registered case against 27 people on the complaint of Honey Rose)
തന്നെ ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നതായിരുന്നു ഹണി റോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എന്നാൽ ഇതിന് താഴെ അശ്ലീല കമന്റുകളുമായി എത്തിയ 30 പേര്‍ക്കെതിരെ ഇന്നലെ രാത്രിയോടെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കിയത്.
പരാതിയിൽ ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ പെടുന്ന, ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് ചുമത്തിയിട്ടുള്ളത്.
ഇടുക്കിയിൽ കെ.എസ്. ആർ.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞു; 3 മരണം; പതിനഞ്ച് പേർക്ക് ഗുരുതര പരുക്ക്; മരണസംഖ്യ ഉയർന്നേക്കും