തിരുവനന്തപുരം: ട്രഷറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വെള്ളനാട് ആണ് മരിച്ചത്. അരുവിക്കര സ്വദേശി രാജ്(56) ആണ് മരിച്ചത്.(Police officer was found dead in treasury)
ഇന്ന് രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. എ ആർ ക്യാമ്പിലെ ഗ്രേഡ് എസ് ഐ ആയിരുന്നു രാജ്. ഇന്നലെ രാത്രിയിൽ വെള്ളനാട് ട്രഷറിയിൽ ഡ്യൂട്ടിക്ക് എത്തിയതായിരുന്നു ഇദ്ദേഹം. എന്നാൽ രാവിലെ ഡ്യൂട്ടിക്കായി ഇവിടെ എത്തിയ പൊലീസുകാരൻ മുറി തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാജ് ചില ആരോഗ്യപ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്നയാളാണ്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.