എറണാകുളം സിറ്റി കണ്‍ട്രോൾ റൂമിൽ ജോലി ചെയ്യുന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ. സിപിഒ രതീഷ് കെ.പി.യെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണു സംഭവം.
ഡ്രൈവർ മദ്യലഹരിയിൽ; താമരശ്ശേരിയിൽ പെൺകുട്ടിയുടെ ദേഹത്തേക്ക് ഇടിച്ചുകയറി ലോറി; പിടികൂടി നാട്ടുകാർ
മദ്യലഹരിയിൽ ഡ്രൈവർ ഓടിച്ച ലോറിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. താമരശ്ശേരി–കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ ആണ് സംഭവം. ബാലുശ്ശേരി ഭാഗത്തുനിന്നും അമിതവേഗതയിൽ എത്തിയ മിനിലോറിയാണ് അപകടത്തിനിടയാക്കിയത്.
ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാലക്കര സ്വദേശി റിസ ഖദീജ (14), മഴയത്ത് മരത്തിന് താഴെ നിർത്തിയ ബൈക്കിലെ യാത്രക്കാരൻ തച്ചംപൊയിൽ അവേലം തിയ്യരുതൊടിക മുഹമ്മദ് റാഫി (42) എന്നിവർക്കാണു പരുക്കേറ്റത്. റിസ ഖദീജയെ വിദഗ്ധ പരിശോധനക്കായി ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയിലേക്ക് മാറ്റി.
മദ്യലഹരിയിലായിരുന്ന മിനിലോറി ഡ്രൈവർ ബാലുശ്ശേരി സ്വദേശി പ്രശാന്തിനെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. പരുക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.