കൊച്ചി: പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു. പാലാരിവട്ടം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ഷാജി എം.എസ് (49) ആണ് മരിച്ചത്.Police officer collapses and dies in Kochi
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഇദ്ദേഹത്തെ ബോധം നഷ്ടമായ നിലയിൽ വി.പി.എസ്. ലേക്ഷോർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. സി.പി.ആർ ഉൾപ്പെടെയുള്ള പുനരുജ്ജീവന ശ്രമങ്ങൾ നടത്തിയിട്ടും ജീവൻ രക്ഷിക്കാനായില്ല.