അടിപിടിക്കിടെ തിരുവല്ലയിൽ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. മൂന്ന് ദിവസം മുൻപാണ് പ്രതി കസ്റ്റഡിയിൽ നിന്നും ചാടിപ്പോയത്.Police have intensified their search for the suspect who bit off the genitals of a youth in Tiruvalla during the beating
ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് പോലീസ് അന്വേഷിക്കുന്ന സുബിൻ അലക്‌സാണ്ടർ (28). ബാർ പരിസരത്ത് നടന്ന അടിപിടിക്കിടെയാണ് അയൽവാസിയായ യുവാവിന്റെ ജനനേന്ദ്രിയം സുബിൻ കടിച്ചുമുറിച്ചത്. പോലീസ് എത്തി സുബിനെ ഉടൻ കസ്റ്റഡിയിൽ എടുത്തു.
എന്നാൽ സ്റ്റേഷനിൽ നിന്നും സുബിൻ മുങ്ങുകയായിരുന്നു. സുബിന്റെ രക്ഷപ്പെടലിനെ തുടർന്ന് ഉദ്യോഗസ്ഥർക്ക് എതിരെ അച്ചടക്ക നടപടി വരും. സംഭവം നടക്കുന്ന സമയം സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരാണ് കുടുങ്ങാൻ പോകുന്നത്.
തിരുവല്ല നഗരമധ്യത്തിലെ ബാറിൽ ചൊവ്വാഴ്ച രാത്രിയാലാണ് സംഭവങ്ങളുടെ തുടക്കം. ഇരുവരും ഒരുമിച്ച് ബാറിൽ എത്തിയതല്ലെന്ന് പോലീസ് പറഞ്ഞു. ബാറിൽനിന്ന് മദ്യപിച്ച് ഇറങ്ങിയ സുബിൻ വളപ്പിൽനിന്ന സവീഷിന്റെ കൈയിൽനിന്ന് ഫോൺ വാങ്ങി ആരെയോ വിളിച്ചു.
തുടർന്ന് ഫോൺ തിരികെ തരണമെങ്കിൽ മൂവായിരം രൂപ ആവശ്യപ്പെട്ടതായി സവീഷ് പോലീസിനോട് പറഞ്ഞു. ഇരുവരും തമ്മിലുള്ള തർക്കം അടിയിൽ കലാശിച്ചു. ഇതിനിടെയാണ് സുബിൻ സവീഷിന്റെ രഹസ്യഭാഗത്ത് കടിച്ചത്.
വൃഷണത്തിന് ഗുരുതരമായി പരിക്കേറ്റ സവീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മുറിഞ്ഞ ഭാഗത്ത് 18 തുന്നൽ ഇടേണ്ടിവന്നു. സവീഷിന്റെ അടിയേറ്റ് സുബിന്റെ ചെവിക്കും മുറിവേറ്റു.
അടിപിടിയറിഞ്ഞ് എത്തിയ പോലീസ് സുബിനെ ഉടൻ കസ്റ്റഡിയിലെടുത്തു. താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. രാത്രി പത്തുമണിയോടെയാണ് സുബിൻ പോലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടത്.
ഈ സമയത്ത് സവീഷിന്റെ മൊഴിയെടുത്ത് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടില്ലാഞ്ഞതിനാൽ സുബിനെ ലോക്കപ്പിൽ ആക്കിയിരുന്നില്ലെന്ന് എസ്.എച്ച്.ഒ. പറഞ്ഞു.
രാത്രി പത്തരയോടെ സവീഷിന്റെ പരാതിയിൽ കേസ് എടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുളള സുബിനെ കഴിഞ്ഞവർഷം കാപ്പ ചുമത്തി നാട് കടത്തിയിരുന്നു.