അനന്ത്‌നാഗ്: യുഎപിഎ ചുമത്തിയ പ്രതിയുടെ അഞ്ച് കോടി രൂപ വില വരുന്ന വീട് കണ്ടുകെട്ടി കശ്മീർ പൊലീസ്. ഫിർദൗസ് അഹമ്മദ് ഭട്ട് എന്നയാളുടെ വസ്തുവും വീടുമാണ് പോലീസ് കണ്ടുകെട്ടിയിരിക്കുന്നത്.
1967 ലെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യുഎപിഎ) സെക്ഷൻ 25 പ്രകാരമാണ് ഇയാളുടെ സ്വത്ത് കണ്ടുകെട്ടിയതെന്ന് പൊലീസ് അറിയിച്ചു.
അഞ്ച് കോടി രൂപ വില വരുന്ന ഇരുനില വീടാണ് അനന്ത്‌നാഗ് പൊലീസ് കണ്ടു കെട്ടിയത്.
ഇയാൾക്കെതിരെയുളള കേസിന്റെ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. എന്നാൽ എഫ്‌ഐആർ നമ്പർ മാത്രം പൊലീസ് പരസ്യപ്പെടുത്തിയിട്ടുണ്ട്.
എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലാണ് പൊലീസ് വീട് കണ്ടുകെട്ടൽ നടപടികൾ പൂർത്തീകരിച്ചത്. വീടിന് മുൻപിൽ ഇതുമായി ബന്ധപ്പെട്ട നോട്ടീസും പതിച്ചിട്ടുണ്ട്.
വീട് വാങ്ങാൻ ആർക്കും അനുമതിയില്ലെന്നും വിൽക്കുന്നതിനോ വാടകയ്‌ക്ക് നൽകാനോ ഉടമയ്‌ക്കും അനുവാദമില്ലെന്നും പോലീസ് പതിച്ച നോട്ടീസിൽ പറയുന്നു.