മലപ്പുറം: കരിങ്കല്ലത്താണിയിൽ നാട്ടുകാരെ ആക്രമിച്ച ലഹരിക്കടിമയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന്‌പേർ അറസ്റ്റിൽ. നെല്ലിപ്പറമ്പ് സ്വദേശികളായ ഹസ്സൻ, അബൂബക്കർ സിദ്ധിഖ്, മുഹമ്മദ് അബൂബക്കർ ഹൈദ്റൂസ് എന്നിവരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട നിസാമുദ്ധീനെ പിടിച്ചു മാറ്റുന്നതിനിടയിൽ പ്രതികൾ മർദിച്ചതായി പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയിലാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിസാമുദ്ധീൻ കൊല്ലപ്പെട്ടത്.
ലഹരിക്ക് അടിമപ്പെട്ട നിസാമുദ്ധീൻ ഞായറാഴ്ച രാത്രിയിൽ നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. കരിങ്കല്ലത്താണി സ്വദേശി സെയ്തലവി എന്നയാളെ കുത്തി പരിക്കേല്‍പിക്കുകയും ചെയ്തു. സെയ്തലവി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളെ ആക്രമിച്ചതിന് പിന്നാലെ നിസാമുദ്ധീനെ കീഴ്പ്പെടുത്തുന്നതിന്‍റെ ഭാഗമായി നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. തുടർന്നാണ് നിസാമുദ്ധീന് പരിക്കേറ്റത്.
മർദ്ദനമേറ്റതിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് നിസാമുദ്ധീൻ മരണപ്പെട്ടത്.
Read Also: ബിജെപിയില്‍ പൊട്ടിത്തെറി; പാര്‍ട്ടിയിലേക്ക് ആളെ ചേര്‍ക്കേണ്ടത് ദല്ലാളുമാരെ വെച്ചല്ല