ബെംഗളൂരു: ഐപിഎൽ ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റ 8 പേർ അറസ്റ്റിൽ. ബെംഗളുരുവിലാണ് സംഭവം. വാതുവയ്പുമായി ബന്ധപ്പെട്ട് മറ്റു 2 പേരെയും ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു–ഡൽഹി ക്യാപിറ്റൽസ് മത്സരത്തിന്റെ ടിക്കറ്റുകളാണ് കരിഞ്ചന്തയിൽ വിറ്റത്. 1200 രൂപയുടെ ടിക്കറ്റുകൾ 7000 രൂപയ്ക്ക് ആണ് വിറ്റഴിച്ചത്.
സംഭവത്തിൽ സ്റ്റേഡിയത്തിലെ കന്റീൻ ജീവനക്കാരൻ ചണ്ഡീഗഡ് സ്വദേശി മനോജ് ഖണ്ഡെയും (28) സഹായി സന്തോഷും ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. സ്വകാര്യ കമ്പനിക്ക് സൗജന്യമായി നൽകിയ ടിക്കറ്റ് 5000– 10000 രൂപയ്ക്ക് വിറ്റതിന് ചെറിയാൻ എന്നയാളെയും സഹായികളായ 4 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
മറ്റൊരു കേസിൽ മഞ്ജുനാഥ (44) എന്നയാളും അറസ്റ്റിലായിരുന്നു. ‘ദുബായ് എക്സ്ചേഞ്ച്’ എന്ന പേരിൽ വാതുവയ്പു നടത്തിയതിന് രാജസ്ഥാൻ സ്വദേശികളായ സന്തോഷ്, യാഷ് എന്നിവരാണ് അറസ്റ്റിലായത്.