web analytics

ഹണി ട്രാപ്പ്; യുവതിയും ഭര്‍ത്താവും പിടിയിൽ

ഹണി ട്രാപ്പ്; യുവതിയും ഭര്‍ത്താവും പിടിയിൽ

കൊച്ചി: പ്രമുഖ ഐടി വ്യവസായിയില്‍ നിന്ന് ഹണി ട്രാപ്പ് വഴി കോടികള്‍ തട്ടിയെടുത്ത ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശി ശ്വേതയും ഭര്‍ത്താവ് കൃഷ്ണദാസുമാണ് അറസ്റ്റിലായത്.

20 കോടി രൂപയാണ് ദമ്പതികള്‍ ഐടി വ്യവസായിയില്‍ നിന്ന് തട്ടിയെടുത്തത്. തട്ടിപ്പിനിരയായ ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശ്വേത നേരത്തെ ജോലി ചെയ്തിരുന്നു.

ഇരുവരും രഹസ്യമായി നടത്തിയ ചാറ്റുകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഐടി വ്യവസായിയില്‍ നിന്ന് പണം തട്ടിയത്. 30 കോടി രൂപയായിരുന്നു പ്രതികൾ വ്യവസായിയില്‍ നിന്ന് ആവശ്യപ്പെട്ടത്.

തുടർന്ന് വ്യവസായി പലതവണയായി 20 കോടി രൂപ കൈമാറിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അഞ്ചര കോടിയുടെ ഭൂമിതട്ടിപ്പ്: അനന്തപുരി മണികണ്ഠൻ പിടിയിൽ

തിരുവനന്തപുരം: കവടിയാറിലെ അഞ്ചര കോടിയുടെ ഭൂമിതട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ അനന്തപുരി മണികണ്ഠൻ പോലീസ് പിടിയിൽ.

ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗവും ആധാരമെഴുത്തുകാരനുമായ ഇയാളെ ചൊവ്വാഴ്ച പുലർച്ചെ ബംഗളൂരുവിൽ വച്ചാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് പിടികൂടിയത്.

കേസിൽ നേരത്തെ അറസ്റ്റിലായ രണ്ട് പേരിൽ നിന്നാണ് ഇയാളുടെ വിവരം ലഭിക്കുന്നത്. പോലീസ് ഇയാൾക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് ബാംഗ്ലൂരിൽ നിന്നും പിടിയിലാകുന്നത്.

ജവഹർനഗറിലെ 10 മുറികളുള്ള കെട്ടിടവും 14 സെൻറ് സ്ഥലവുമാണ് വ്യാജ ആധാരത്തിലൂടെ ഭൂമാഫിയ സംഘം തട്ടിയെടുത്തത്.

അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിസ്തിന് പാരമ്പര്യമായി കിട്ടിയ സ്വത്താണ് വ്യാജ രേഖകൾ ചമച്ച് മാഫിയ സംഘം തട്ടിയെടുത്തത്.

നിവിൻ പോളിയുടെ ഒപ്പിട്ട് തട്ടിപ്പ്

കൊച്ചി: ആക്ഷൻ ഹീറോ ബിജു-2 എന്ന സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന പരാതിയിൽ നിർമ്മാതാവ് പിഎ ഷംനാസിനെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

ചിത്രത്തിൻറെ നിർമ്മാതാവും നായകനുമായ നിവിൻ പോളി നൽകിയ പരാതിയേത്തുടർന്നാണ് നടപടി.

ആക്ഷൻ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ൽ നിവിൻ പോളി, സംവിധായകൻ ഏബ്രിഡ് ഷൈൻ, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവർ ഒപ്പിട്ട കരാറിൽ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിൻ പോളിയുടെ നിർമ്മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു.

ഇക്കാര്യം മറച്ച് വച്ച് ഫിലിം ചേംബറിൽ നിന്നും ചിത്രത്തിൻറെ പേരിൻറെ അവകാശം ഷംനാസ് സ്വന്തമാക്കുകയായിരുന്നു. ഇതിനായി നിവിൻ പോളി യുടെ ഒപ്പ് വ്യാജമായി ചേർത്ത രേഖ ഹാജരാക്കി.

പോലീസ് അന്വേഷണത്തിൽ ഇക്കാര്യങ്ങൾ തെളിഞ്ഞതോടെ ഷംനാസിനെതിരെ പാലാരിവട്ടം പോലീസ് കേസെടുക്കുകയായിരുന്നു.

വ്യാജ ഒപ്പിട്ടതായി തെളിഞ്ഞതോടെ ഫിലിം ചേംബറും ഷംനാസിനെതിരെ നടപടികൾ സ്വീകരിക്കും. പോലീസ് കേസ് നൽകുന്നത് കൂടാതെ ഇയാളുടെ നിർമ്മാണ കമ്പനിക്ക് ഫിലിം ചേംബർ നിരോധനം ഏർപ്പെടുത്താനും സാധ്യതയുണ്ട്.

ഈ ചിത്രത്തിൻറെ അവകാശങ്ങൾ തനിക്കാണെന്നും, പോളി ജൂനിയർ കമ്പനി ഓവർസീസ് അവകാശം താനറിയാതെ മറ്റൊരു കമ്പനിക്ക് നൽകിയെന്നും കാണിച്ച് ഷംനാസ് നല്കിയ പരാതിയിൽ നേരത്തെ നിവിൻ പോളിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

വ്യാജ രേഖകൾ ഹാജരാക്കിയാണ് ഈ പരാതി നൽകിയതെന്ന് മനസിലായതോടെ ആ കേസ് റദ്ദാക്കപ്പെട്ടേക്കും. ഇതിനുള്ള നിയമ നടപടികൾ സ്വീകരിച്ചതായി നിവിൻ പോളിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

കരാർ സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കേ, നിവിൻ പോളിയെ സമൂഹമധ്യത്തിൽ അപമാനിക്കുന്നതിനും ‍‍ഭീഷണിപ്പെടുത്തി തൻറെ കാര്യം നേടുന്നതിനും വേണ്ടി ഷംനാസ് ഗൂഡാലോചന നടത്തിയതായി പരാതിയിൽ പറയുന്നു.

Summary: A prominent IT industrialist was honey-trapped and extorted of crores by a couple, Shwetha and her husband Krishnadas from Thrissur. The police have arrested both in connection with the case.

spot_imgspot_img
spot_imgspot_img

Latest news

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

Other news

കിച്ച്ഡിയിൽ ഫിനൈൽ കലർത്തി കൊലപാതകം!  നവവധുവിന്റെ ക്രൂരത

കിച്ച്ഡിയിൽ ഫിനൈൽ കലർത്തി കൊലപാതകം!  നവവധുവിന്റെ ക്രൂരത അൽവാർ: വിവാഹം കഴിഞ്ഞ് ഒരു...

യു.എസ്. സൈനിക മേധാവിയോട് രാജിവെക്കാൻ നിർദേശം

യു.എസ്. സൈനിക മേധാവിയോട് രാജിവെക്കാൻ നിർദേശം വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്ക യുദ്ധനടപടികൾ കടുപ്പിച്ച പശ്ചാത്തലത്തിൽ...

പറക്കാൻ ഇനി പോക്കറ്റ് കീറും! ഒരു മാസത്തിനിടെ 7,300 രൂപയുടെ വർധന! വിമാന ടിക്കറ്റ് നിരക്കിൽ വൻ കൊള്ളയോ?

പറക്കാൻ ഇനി പോക്കറ്റ് കീറും! ഒരു മാസത്തിനിടെ 7,300 രൂപയുടെ വർധന! വിമാന...

കുഞ്ഞ് ബക്കറ്റിൽ മുങ്ങിമരിച്ചു; പിന്നാലെ അമ്മയും ആത്മഹത്യ ചെയ്തു

കുഞ്ഞ് ബക്കറ്റിൽ മുങ്ങിമരിച്ചു; പിന്നാലെ അമ്മയും ആത്മഹത്യ ചെയ്തു ബെംഗളൂരു: പതിനൊന്നു മാസം...

ലോകമെങ്ങും ഇന്ന് ദുഃഖവെള്ളി; പീഡാനുഭവ സ്മരണയിൽ വിശ്വാസികൾ

കൊച്ചി: ലോകത്തിന്റെ പാപഭാരങ്ങൾ സ്വന്തം തോളിലേറ്റി ഗാഗുൽത്താ മലയിലെ കുരിശിൽ ക്രിസ്തു...

പുതിയ അവസരങ്ങൾ മുന്നിൽ; ഇന്നത്തെ നക്ഷത്രഫലം 

പുതിയ അവസരങ്ങൾ മുന്നിൽ; ഇന്നത്തെ നക്ഷത്രഫലം  ഇന്നത്തെ നക്ഷത്രഫലം പല രാശിക്കാർക്കും നേട്ടങ്ങളും...

Related Articles

Popular Categories

spot_imgspot_img