പന്തളത്ത് ബ്ലാക്ക്മാൻ ഭീതിപരത്തി പ്രദേശവാസികളെ ഭയപ്പെടുത്തു മോഷണം നടത്തിയതിന് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്പാല സൗത്ത് തെങ്ങുവിളയിൽ അഭിജിത്ത് (21) കൂട്ടുപ്രതികളായ മുന്നൂ കൗമാരക്കാരുമാണ് അറസ്റ്റിലായത്. മോഷണങ്ങൾക്കായാണ് ഇവർ പ്രദേശത്ത് ബ്ലാക്ക്മാൻ ഇറങ്ങിയെന്ന ഭീതി പരത്തിയത്. Police arrest Black Man and gang members in Pandalam
അഭിജിത്തിനും സംഘത്തിനുമെതിരെ പോക്‌സോ കേസുകളും വാഹന മോഷണക്കേസുകളും ഉൾപ്പെടെ നിലവിലുണ്ട്. ഇരുചക്ര വാഹനങ്ങളുടെ ഹാൻഡിൽ ലോക്ക് ചവിട്ടിപ്പൊട്ടിക്കുന്ന മോഷ്ടാക്കൾ ഇവ വയറുകൾ കൂട്ടിമുട്ടിച്ച് സ്റ്റാർട്ട് ചെയ്ത് കടത്തും. റബ്ബർ ഷീറ്റുകളും മൊബൈൽ ഫോണുകളും മോഷ്ടിക്കും.
മോഷ്ടിച്ച് വിൽക്കുന്ന പണത്തിന് കഞ്ചാവ് ഉൾപ്പെടെ ലഹരി വസ്തുക്കൾ വാങ്ങി ഉപയോഗിക്കും. പന്തളം കീരുക്കുഴി സെന്റ് ജോർജ്ജ് പള്ളിയുടെ കാണിക്കവഞ്ചിയും ഇവർ കുത്തിത്തുറക്കാൻ ശ്രമിച്ചിരുന്നു. എതിർക്കുന്നവരെ ആക്രമിക്കുന്നതും സംഘത്തിന്റെ ശീലമായിരുന്നു.
കഴിഞ്ഞ ഏതാനും നാളുകളായി പ്രദേശത്ത് സംഘം ബ്ലാക്ക്മാൻ ഭീതി പരത്തി വരികയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.