web analytics

ഇടുക്കിയിൽ നായാട്ടു സംഘം അറസ്റ്റിൽ; തോക്കും തിരകളും പിടിച്ചെടുത്തു

ഇടുക്കിയിൽ നായാട്ടിനിടെ നായാട്ടു സംഘത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കട്ടപ്പന കടമാക്കുഴി സ്വദേശികളായ പുതുപ്പറമ്പിൽ ലിജോ, വെട്ടിക്കല് ഉണ്ണി,മാട്ടുക്കട്ട കുറുമ്പൻകാവിൽ സണ്ണി, വള്ളക്കടവ് മറ്റത്തിൽ ജോസഫ്, എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ പക്കൽനിന്ന് തോക്കും തിരകളും പിടിച്ചെടുത്തു. ചൊവ്വാഴ്ച പുലർച്ചെ 1.30 ഓടെ ചെങ്കര മൂങ്കലാർ ഭാഗത്ത് വന്യമൃഗത്തെ വേട്ടയ്ക്ക് എത്തിയതായിരുന്നു ഇവർ. വെടിയൊച്ച കേട്ടാണ് വനംവകുപ്പിന്റെ്റെ പട്രോളിങ് സംഘം ഇവർ എത്തിയ വാഹനത്തിന്റെ സമീപത്തെത്തിയത്.

വെടിയുതിർത്തെങ്കിലും ഇവർക്കു വന്യമൃഗങ്ങളൊന്നും കിട്ടിയില്ലെന്ന് വനപാലകർ പറയുന്നു. ഡെപ്യുട്ടി റേഞ്ച് ഓഫീസർ പി റെജിമോൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജി ശശികുമാർ, എം എസ് അനൂപ് കുമാർ, എം അനുരുദ്ധൻ, വാച്ചർ ഷൈജു, ആർട്ടി അംഗമായ അലിയാർ, കാർത്തിക്, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

സിവിലായും ക്രിമിനലായും കേസെടുക്കാമെന്ന് ഡിജിപി; ഈ കേസിൽ എം. ആർ അജിത് കുമാർ കുടുങ്ങുമോ?

തിരുവനന്തപുരം: എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് ഡിജിപിയുടെ ശുപാര്‍ശ. എഡിജിപി പി. വിജയനെതിരെ വ്യാജമൊഴി നല്‍കിയെന്ന ആരോപണത്തിലാണ് ഡിജിപിയുടെ നടപടി.

വിജയന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നായിരുന്നു അജിത്കുമാർ നൽകിയ മൊഴി. എന്നാൽ ഇത് പി വിജയന്‍ തള്ളിയിരുന്നു. ഇത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും നിയമനടപടി വേണമെന്നും ആവശ്യപ്പെട്ട് പി. വിജയന്‍ നല്‍കിയ പരാതിയിലാണ് ഡിജിപി ഈ നിലപാട് കൈക്കൊണ്ടിരിക്കുന്നത്.

എന്നാൽ, ഡിജിപിയുടെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ പരാതിയില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ നല്‍കിയ മൊഴിക്കെതിരേയാണ് എ.ഡി.ജി.പി. പി. വിജയന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്.

കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ വിജയന് ബന്ധമുണ്ടെന്ന് എസ്.പി. സുജിത് ദാസ് പറഞ്ഞിരുന്നതായാണ് അജിത്കുമാര്‍ നല്‍കിയ മൊഴിയിൽ പറയുന്നത്. എന്നാല്‍, ഈ മൊഴി അസത്യമാണെന്നും അതിനാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിജയന്‍ ഡിജിപിക്ക് കത്തുനല്‍കുകയായിരുന്നു.

അദ്ദേഹം പിന്നീട് ഈ കത്ത് സര്‍ക്കാരിന് കൈമാറുകയും ചെയ്തു. ഈ മൊഴി സുജിത് ദാസ് നേരത്തേ നിഷേധിച്ചിരുന്നു. തനിക്ക് ബന്ധമുള്ള തിരുവനന്തപുരത്തെ വ്യവസായി മുജീബുമായി വിജയനും ബന്ധമുണ്ടെന്ന് എം.ആർ അജിത്കുമാര്‍ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.

കോവിഡ്കാലത്ത് വിജയന്‍ നേതൃത്വം നല്‍കിയ ഭക്ഷണവിതരണ പരിപാടിയില്‍ മുജീബും ഉണ്ടായിരുന്നു. മാമി തിരോധാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട ആഷിക്ക് എന്ന വ്യക്തിയുമായി മലപ്പുറത്തെ ‘നന്മ’ എന്ന സംഘടനവഴി വിജയനു ബന്ധമുണ്ടായിരുന്നെന്നും അജിത്കുമാർ നൽകിയ മൊഴിയിലുണ്ട്.

തന്നെ കുറ്റവാളിയാക്കാനുള്ള ശ്രമമാണ് അജിത്കുമാര്‍ നല്‍കിയ മൊഴിയെന്നു കാട്ടിയാണ് പി വിജയന്‍ പരാതിനല്‍കിയത്.അജിത് കുമാറിനെതിരെ സിവിലായും ക്രിമിനലായും കേസെടുക്കാമെന്ന് ഡിജിപി നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു.

തൃശൂര്‍ പൂരം കലക്കല്‍, ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം, എ.ഡി.ജി.പി പി. വിജയനെതിരായ വ്യാജമൊഴി തുടങ്ങിയ വിഷയങ്ങളില്‍ എം.ആര്‍ അജിത്കുമാര്‍ അന്വേഷണം നേരിടുന്നതിനിടെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ജനുവരി 24 ന്

തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം...

നവാഗതരെ മുന്നിലെത്തിച്ച് ‘അരൂപി’; ഹൊറർ ടീസർ പുറത്തിറങ്ങി

നവാഗതരെ മുന്നിലെത്തിച്ച് ‘അരൂപി’; ഹൊറർ ടീസർ പുറത്തിറങ്ങി പുണർതം പ്രൊഡക്ഷൻസ് ബാനറിൽ പ്രദീപ്...

നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; വിദ്യാർത്ഥികൾക്ക് പരിക്ക്, രണ്ട് പേരുടെ നില അതീവ ഗുരുതരം

തിരുവനന്തപുരം: വിനോദസഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥി സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ ....

മൂന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

പത്തനംതിട്ട: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ...

Related Articles

Popular Categories

spot_imgspot_img